Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മലയാളപഞ്ചാംഗവും സംഖ്യാലിപിയും

രാജമോഹന്‍ മാവേലിക്കര by രാജമോഹന്‍ മാവേലിക്കര
Aug 17, 2025, 05:23 am IST
in Samskriti

ബാലഗോകുലം മലയാളഭാഷയോടും മലയാളസംസ്‌കൃതിയോടും പ്രതിബദ്ധതയുള്ള പ്രസ്ഥാനമാണ്. മലയാളഭാഷയില്‍ കാലക്രമേണ തിരസ്‌കൃതമായ തനതു സംഖ്യാലിപികളെ പ്രായോഗികമാക്കുവാന്‍ 1997 മുതല്‍ മലയാളപഞ്ചാംഗം പുറത്തിറക്കുന്നു. ഭാരതീയ ഭാഷകള്‍ക്കെല്ലാം സ്വന്തമായി സംഖ്യാലിപികളുള്ളതുപോലെ മലയാളഭാഷയ്‌ക്കും സഖ്യാലിപിയുണ്ടായിരുന്നു. വിസ്മൃതിയിലാണ്ടതും പുതിയ തലമുറയ്‌ക്ക് അജ്ഞാതവുമായ സംഖ്യാലിപികളെ പ്രയോഗക്ഷമമാക്കേണ്ടത് ഇച്ഛാശക്തിയുള്ള മലയാളിയുടെ കടമയാണ്.

ഭാഷയുടെ തനിമയും ഗരിമയും കാക്കുവാന്‍ മലയാളി വെമ്പല്‍കൊള്ളാതിരിക്കുകയും മലയാളഭാഷയെ വെറുക്കുകയും ചെയ്യുന്നു. ഇംഗ്ലീഷിനെ പുല്‍കുകയും, ഇംഗ്ലീഷില്‍ സംസാരിക്കുന്നത് മാന്യതയുടെ ലക്ഷണമായി കണക്കാക്കി നാം അടിവേര് മറക്കുന്നു. പുതിയ തലമുറ പ്രവാസികളാകുകമാത്രമല്ല സ്വദേശത്തെ ഉപേക്ഷിച്ച് പലായനം ചെയ്യുന്നു. രാഷ്‌ട്രീയ സാമൂഹ്യ സാഹചര്യം ഇത്തരം പ്രവണതകളെ ആളിക്കത്തിക്കുന്നു. ഇവിടെ എങ്ങനെ പഠിക്കും, എങ്ങനെ ജീവിക്കും എന്നചിന്ത യുവാക്കളില്‍ വളരുന്നു. പെറ്റമ്മയോടും പിറന്നനാടിനോടുമുള്ള സ്‌നേഹം ഭാഷയിലൂടെയും നാട്ടുനന്മയിലൂടെയും കാര്‍ഷികവൃത്തിയിലൂടെയുമാണ് രൂപപ്പെടുന്നത്.

ഭാഷയുടെ പൈതൃകവും പിറന്നനാടിന്റെ സ്വത്വവും, നാടിന്റെ മഹിമയും കാക്കേണ്ടത് വരും തലമുറയോടുള്ള കരുതലാണ്. ബാലഗോകുലം നിരവധി കര്‍മ്മപദ്ധതികളുമായി സുവര്‍ണ്ണജയന്തിയിലേക്ക് കടക്കുകയാണ്. സംഘടനയുടെ സ്ഥാപകന്‍ എം.എ. കൃഷ്ണന്റെ നേതൃത്വത്തിലാണ് 1997 മുതല്‍ മലയാളപഞ്ചാംഗം പുറത്തിറക്കുന്നത്. കര്‍ഷക വിരുദ്ധതയും തൊഴിലാളികളെ ദിശതെറ്റി ചിന്തിപ്പിച്ചതുമൂലം കാര്‍ഷികസംസ്‌കൃതി തകര്‍ക്കപ്പെട്ടു. മലയാളത്തിന്റെ മണ്ണും മനസ്സും കാര്‍ഷികസംസ്‌കൃതിയോടു ചേര്‍ന്നുനില്‍ക്കുന്നതാണ്. ആ കാര്‍ഷികവൃത്തിയുടെ മനസ്സിനെ നാം വീണ്ടെടുക്കേണ്ടതുണ്ട്. മലയാളിയുടെ കാര്‍ഷിക കലണ്ടറായ ഞാറ്റുവേലയും, ഓരോ ഞാറ്റുവേലയില്‍ മണ്ണിലേക്കിറക്കേണ്ട വിളകളേയും പഞ്ചാംഗത്തില്‍ സൂചിപ്പിക്കുന്നു.

മലയാളപഞ്ചാംഗത്തില്‍ പഞ്ചാംഗഘടകമായ നക്ഷത്ര-വാര-തിഥി-കരണ- നിത്യയോഗങ്ങളില്‍ ഉപയോഗക്ഷമത കുറഞ്ഞ കരണവും നിത്യയോഗവും ഒഴിവാക്കി, കാര്‍ഷികതനിമയെ കൂട്ടിച്ചേര്‍ത്തു. ആഴ്ചയും, തിഥിയും, നക്ഷത്രവും ചേര്‍ന്ന ശുഭമായ വിളവിറക്കല്‍ദിനം സ്വന്തമായി കണ്ടെത്തുവാന്‍ ഈ പഞ്ചാംഗം സഹായിക്കുന്നു. നാട്ടറിവുകളും, വീട്ടറിവുകളും, കാര്‍ഷിക പഴഞ്ചൊല്ലുകളും ഇതില്‍ കൊടുത്തിരിക്കുന്നു. ലോക പരിസ്ഥിതിദിനത്തില്‍ വൃക്ഷങ്ങള്‍ നടുമ്പോള്‍ വാസ്തുവിദ്യാപരമായ ദിശകളും ഇതില്‍ സൂചിപ്പിച്ചിരിക്കുന്നു.

മലയാളിക്ക് സ്വന്തമായി ഒരു കാലഗണനയുണ്ടായിട്ട് 1200 വര്‍ഷം കഴിയുകയാണ്. ഭാരതത്തിലെ പഞ്ചാംഗങ്ങള്‍ സൗരവര്‍ഷവും ചന്ദ്രമാസവും അടിസ്ഥാനമാക്കി കാലനിര്‍ണ്ണയം ചെയ്യുമ്പോള്‍ കൊല്ലവര്‍ഷം സൗരവര്‍ഷത്തെയും സൗരമാസത്തെയും ശാസ്ത്രീയമായി പഠിച്ചാണ് പഞ്ചാംഗം തയ്യാറാക്കിയത്. അതിനുമുമ്പ് സപ്തര്‍ഷിവര്‍ഷം പിന്തുടര്‍ന്നിരുന്നു. കൊല്ലം പ്രധാന വാണിജ്യകേന്ദ്രമായപ്പോള്‍ ഇവിടെയെത്തിയ കച്ചവടക്കാര്‍ അവര്‍ക്ക് പരിചിതമായ സപ്തര്‍ഷിവര്‍ഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണനാരീതികളും സംയോജിപ്പിച്ച് ഉപയോഗിക്കുവാന്‍ തുടങ്ങി.

സപ്തര്‍ഷിവര്‍ഷത്തിന്റെ ഗണനം കൃത്യമല്ലായിരുന്നു. നൂറ് വര്‍ഷം കൂടുമ്പോള്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന രീതിയായിരുന്നു. ആയതിനാല്‍ തീയതികളില്‍ പല വ്യതിയാനങ്ങളും സംഭവിച്ചു. ക്രിസ്തുവിന് മുമ്പ് 76-ല്‍ തുടങ്ങിയ സപ്തര്‍ഷി വര്‍ഷം നൂറ് വീതമുള്ള പത്താമത്തെ ചക്രമാരംഭിച്ചത് എ.ഡി. 825-ല്‍ ആയിരുന്നു. ആ വര്‍ഷം കണക്കാക്കി കൊല്ലം കേന്ദ്രമായി വേണാട് രാജ്യത്തിലെ രാജാവായിരുന്ന രാജശേഖരവര്‍മ്മ എ.ഡി. 825 ആഗസ്റ്റ് 25 ന് കൊല്ലവര്‍ഷം ആരംഭിച്ചു.

മലയാളികളായ പ്രഗത്ഭപണ്ഡിതന്മാര്‍ ഭാരതത്തിലെ വിവിധ കാലഗണന പഠിച്ചു. കൃഷ്ണവര്‍ഷവും ശകവര്‍ഷവും രാശിചക്രവും കണക്കാക്കുന്നത് സൂര്യന്റെ അത്യുച്ചരാശിയായ മേടം രാശി മുതലാണ്. അങ്ങനെ പുതുവര്‍ഷം മേടം ഒന്നിന് സംഭവിക്കുന്ന സമരാത്രദിനമായ വിഷുവിലായിരുന്നു. മലയാളഗണതിജ്ഞര്‍ സൂര്യദേവന്റെ സ്വക്ഷേത്രരാശിയായ ചിങ്ങത്തെ ഒന്നാം മാസമായി സ്വീകരിച്ചു. കൊല്ലവും വര്‍ഷവും ഒരേ അര്‍ത്ഥമുള്ള വാക്കുകളാണെങ്കിലും കൊല്ലം എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടാണ് കൊല്ലവര്‍ഷം ഉണ്ടായത്.

കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓര്‍മ്മയായും, വേണാടിന്റെ തലസ്ഥാനം കൊല്ലം ആക്കിയതിന്റെ ഓര്‍മ്മക്കുമായാണ് കൊല്ലവര്‍ഷം ഉണ്ടായതെന്ന് അനുമാനിക്കപ്പെടുന്നു. 28 മുതല്‍ 32 വരെ ദിവസങ്ങളുള്ള പന്ത്രണ്ട് മാസങ്ങള്‍ കൊല്ലവര്‍ഷത്തിനുണ്ട്. ഭൂമി സഞ്ചരിക്കുന്ന ഓരോ രാശികളേയുമാണ് മാസങ്ങളായി അടയാളപ്പെടുത്തിയത്. സൂര്യന്‍ ഉത്തരായനത്തില്‍ ഭൂമിയില്‍ നിന്ന് കാണുന്ന സമയം 30 ഡിഗ്രി സൂര്യനെ ചുറ്റുവാന്‍ കൂടുതല്‍ സമയം വേണ്ടതിനാല്‍ ആ മാസങ്ങള്‍ക്ക് ദീര്‍ഘദിനങ്ങളും, ദക്ഷിണായനകാലത്ത് ഹൃസ്വമാസങ്ങളും സംഭവിക്കുന്നു. അണ്ഡാകൃതിയിലുള്ള ഭൂമിയുടെ സഞ്ചാരപഥമാണ് ഇതിന് കാരണം. നാലു വര്‍ഷം കൂടുമ്പോള്‍ ഗ്രിഗോറിയന്‍ കലണ്ടറില്‍ ഫെബ്രുവരിക്ക് 29 ദിവസംവരുന്ന പ്രശ്‌നം കൊല്ലവര്‍ഷത്തിനില്ല. അയനചലനത്തില്‍ അധിവര്‍ഷം സ്വയം ക്രമപ്പെടുത്തുന്ന ശാസ്ത്രീയമായ ഗണനരീതിയാണ് കൊല്ലവര്‍ഷത്തില്‍ അവലംബിച്ചിട്ടുള്ളത്. കൊല്ലംവര്‍ഷം സ്വീകരിച്ചതിനാല്‍ മലയാളിക്ക് 1200 വര്‍ഷത്തിന്റെ സ്വച്ഛന്ദവും സുന്ദരവുമായ ചരിത്രം അഭിമാനത്തോടെ പറയാന്‍ സാധിക്കും.

മലയാളപഞ്ചാംഗത്തില്‍ സാധാരണ കലണ്ടറില്‍ കാണുന്ന വിശേഷദിനങ്ങള്‍ കൂടാതെ ലോകത്ത് ആചരിക്കുന്ന പ്രധാനദിനങ്ങള്‍, ക്ഷേത്രവിശേഷദിനങ്ങള്‍, വിവിധ മതപ്രാധാന്യ ദിനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. 25 വര്‍ഷമായി ബാലഗോകുലം കൊല്ലവര്‍ഷത്തെ കേന്ദ്രീകരിച്ച് ചിങ്ങം ഒന്നിന് മലയാളപഞ്ചംഗം പ്രസിദ്ധീകരിക്കുന്നു. 1201-ാമാണ്ട് ചിങ്ങം ഒന്നിന് അതായത് 2025 ആഗസ്റ്റ് 17 ന് മലയാള ഭാഷാദിനമായി ആചരിച്ചുകൊണ്ട് മലയാളപഞ്ചാംഗം പുതിയ വര്‍ഷത്തേക്ക് കടക്കുകയാണ്.ഞായറിന്റെ അഥവാ സൂര്യന്റെ വേളയായ ഞാറ്റുവേലകളിലെ കൃഷിമുറകള്‍, നവോത്ഥാനനായകരുടെയും ദേശീയ നേതാക്കളുടെയും ചിത്രങ്ങള്‍, കാര്‍ഷിക പഴഞ്ചൊല്ലുകള്‍, കാര്‍ഷിക പാരിസ്ഥിതിക സന്ദേശങ്ങള്‍, പ്രസക്തമായ വിശേഷദിവസങ്ങള്‍, സാംസ്‌കാരിക പ്രതീകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. എ.ഡി. 825-ല്‍ കൊല്ലത്ത് നിന്നും ആരംഭിച്ച കൊല്ലവര്‍ഷത്തെ ജനകീയമാക്കു
വാനും മലയാള സംഖ്യാലിപിയുടെ പ്രചാരണത്തിനും, കേരളത്തനിമയുടെ വീണ്ടെടുപ്പിനും ഒരു ജനകീയ മുന്നേറ്റം അനിവാര്യമാണ്. അതിനായി ഏവരുടെയും പരിശ്രമം ഉണ്ടാകുമെന്ന് കരുതുന്നു.

Tags: balagokulamMalayalam calendarnumerology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു; അഞ്ച് പതിറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യം

Kerala

ബാലഗോകുലത്തില്‍ പഠിച്ച പാഠങ്ങള്‍ പ്രചോദനം; ഹിന്ദു എന്നത് ഒരു സംസ്കാരമാണെന്നും അനുശ്രീ

എറണാകുളത്ത് ഏപ്രിലില്‍ നടക്കുന്ന ബാല നേതൃ ശിബിരത്തിന്റെ സ്വാഗത സംഘരൂപീകരണയോഗം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. പവിത്ര .വി. പ്രഭു, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍, ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍, പ്രകാശ് ബാബു സമീപം
Kerala

ശ്രീകൃഷ്ണന്‍ തലമുറകള്‍ക്ക് മാതൃക: ഷിബു ചക്രവര്‍ത്തി

സുകൃതം കേരളം കലായാത്രയുടെ സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ്പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി സംസാരിക്കുന്നു
Kerala

ബാലഗോകുലത്തിന്റെ ലക്ഷ്യം രാഷ്‌ട്രവൈഭവം: തില്ലങ്കേരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.