തിരുവനന്തപുരം:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്ഭവനില്‍ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന മന്ത്രിമാരും പങ്കെടുത്തില്ല.
ചീഫ് സെക്രട്ടറിയും ഡി ജി പിയും ചില ഉന്നത ഉദ്യോഗസ്ഥരും വിരുന്നില്‍ പങ്കെടുത്തു. സര്‍വകലാശാല വിഷയങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള ഭിന്നത തുടരവെയാണ് ബഹിഷ്‌കരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും പരിപാടിയില്‍ പങ്കെടുത്തില്ല. രാജ്ഭവനിലെ വിരുന്ന് സല്‍ക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
പൗരപ്രമുഖര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായാണ് ഗവര്‍ണര്‍ വിരുന്ന് സല്‍ക്കാരം സംഘടിപ്പിക്കുന്നത്. രാജ്ഭവനില്‍ അടുത്തിടെ നടന്ന പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ചതിന് പരിപാടികള്‍ ബഹിഷ്‌കരിക്കുന്ന നിലയിലേക്ക് മന്ത്രിമാര്‍ കടന്നിരുന്നു.പിന്നാലെ സര്‍വകലാശാല വി സി നിയമനങ്ങളിലും സര്‍ക്കാരിന്റെ രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ ഗവര്‍ണര്‍ തയാറായിരുന്നില്ല.
ആഗസ്റ്റ് 14ന് സര്‍വകലാശാലകളില്‍ വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തെയും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു.















