ധര്‍മസ്ഥല:മലയാളി യുവതിയുടെ മൃതദേഹം മറവ് ചെയ്തിട്ടുണ്ടെന്ന് മുന്‍ ശുചീകരണതൊഴിലാളി. എന്നാല്‍ മൃതദേഹം കുഴിച്ചിട്ടിടത്ത് പാറകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ പരിശോധനയില്‍ അസ്ഥികള്‍ കണ്ടെത്താനായില്ല. ഭൂപ്രകൃതിയില്‍ മാറ്റമുണ്ടായതാണ് തെരച്ചിലിനെ ബാധിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു.തന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിയും.
മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം താന്‍ മറവ് ചെയ്തിട്ടുണ്ട്. ഈ സ്‌പോട്ട് പ്രത്യേക അന്വേഷണസംഘത്തിന് കാട്ടിക്കൊടുത്തു. എന്നാല്‍ ഇവിടമാകെ പാറകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മണ്ണിട്ട് നിലം ഉയര്‍ത്തിയിട്ടുമുണ്ട്.ഭൂപ്രകൃതിയിലുണ്ടായ വലിയ മാറ്റം തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. താന്‍ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞാണ് മടങ്ങി വന്ന് അന്വേഷണം ആവശ്യപ്പെട്ടത്. ഓര്‍മയില്‍ നിന്നാണ് ഓരോ സ്ഥലവും കാട്ടിക്കൊടുക്കുന്നത്. വിമര്‍ശകര്‍ ക്ഷമയോടെ കാത്തിരിക്കണം. താന്‍ പറഞ്ഞത് ശരിയാണെന്ന് തെളിയുമെന്നും സാക്ഷി പറഞ്ഞു. എന്നാല്‍രാഷ്‌ട്രീയനേതാക്കള്‍ തനിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളില്‍ ഈ ശുചീകരണ പ്രതികരിച്ചില്ല.
രണ്ടാഴ്ചയായി തുടരുന്ന മണ്ണുനീക്കം ചെയ്തുള്ള പരിശോധനയില്‍ രണ്ടിടങ്ങളില്‍ നിന്ന് മാത്രമാണ് അസ്ഥികള്‍ കണ്ടെത്തിയിട്ടുള്ളത്.ഈ സാഹചര്യത്തില്‍ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് കൂടുതല്‍ വെളിപ്പെടുത്തല്‍.















