കണ്ണൂര്‍: മയ്യിലില്‍ രക്ഷാബന്ധന്‍ പരിപാടിക്ക് നേരെ സിപിഎം അക്രമം. മയ്യില്‍ ഗോപാലന്‍ പീടികയിലാണ് സംഭവം. രക്ഷാബന്ധന്‍ പരിപാടി നടക്കുന്നതിനിടെ സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ആര്‍എസ്എസ് കണ്ണൂര്‍ ഖണ്ഡ് വിദ്യാര്‍ത്ഥി പ്രമുഖ് എ.വി. രജിത്ത്, മുല്ലക്കൊടി മണ്ഡല്‍ കാര്യവാഹ് സുനില്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അമ്പതോളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ രക്ഷബന്ധന്‍ പരിപാടിയിലേക്ക് അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് കണ്ണില്‍ കണ്ടവരെയൊക്കെ ഇവര്‍ മര്‍ദ്ദിച്ചു. ഇത് തടയാന്‍ ശ്രമിക്കവേയാണ് രജിത്തിനെയും സുനിലിനെയും അക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും മയ്യില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ 25 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകരായ റനില്‍, മോഹനന്‍, അനൂപ്, നിധീഷ്, സജയന്‍, അജീഷ് തുടങ്ങിവര്‍ക്കും കണ്ടാലറിയാവുന്ന 19 പേര്‍ക്കുമെതിരേയാണ് പോലീസ് കേസെടുത്തത്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പ്രദേശത്ത് ഏതാനും നാളുകള്‍ക്കുളളില്‍ ആര്‍എസ്എസിന് വര്‍ദ്ധിച്ച് വരുന്ന സ്വാധീനത്തില്‍ വിറളി പൂണ്ടാണ് സിപിഎം നേതൃത്വം ആസൂത്രിതമായി അക്രമം നടത്തിയത്. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മയ്യിലില്‍ പ്രതിഷേധ പ്രകടനം നടത്തി.















