തിരുവനന്തപുരം: വിഭജന ഭീതി ദിനം ആചരിക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച് തടസ്സങ്ങള്‍ സൃഷ്ടിച്ചെങ്കിലും കാമ്പസുകളില്‍ വിജയകരമായി പരിപാടികള്‍ സംഘടിപ്പിച്ചെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് പറഞ്ഞു.
വിഭജനത്തിന്റെ നിഗൂഢമായ കഥകള്‍ വിദ്യാര്‍ത്ഥി സമൂഹത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതു സര്‍ക്കാരിന്റെ വിലക്കുകള്‍ക്കിടയില്‍ നടന്ന വിഭജന ഭീതി ദിനാചരണത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വലിയ പിന്തുണ ലഭിച്ചെന്ന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ് പറഞ്ഞു.












