Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യം സ്വാതന്ത്ര്യ നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2025, 05:48 am IST
in India
സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീരിലെ ദാല്‍ തടാകത്തില്‍ സംഘടിപ്പിച്ച തിരംഗയാത്ര

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീരിലെ ദാല്‍ തടാകത്തില്‍ സംഘടിപ്പിച്ച തിരംഗയാത്ര

ന്യൂദല്‍ഹി: ഭാരതം ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി, നവ ഭാരതമെന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ വര്‍ണാഭമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍. രാവിലെ ഒന്‍പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചാണ് ചെങ്കോട്ടയിലെത്തുക.

ചെങ്കോട്ടയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സല്യൂട്ട് ബേസിലേക്ക് കൊണ്ടുപോകും, ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും. കര, നാവിക, വ്യോമ സേന, ദല്‍ഹി പോലീസ് എന്നിവയില്‍ നിന്നുള്ള 96 പേര്‍ അടങ്ങുന്ന സംഘത്തിന്റേതാണ് ഗാര്‍ഡ് ഓഫ് ഓണര്‍. വിങ് കമാന്‍ഡര്‍ എ.എസ്. സെഖോണ്‍ ആണ് ഗാര്‍ഡ് ഓഫ് ഓണറിന് നേതൃത്വം നല്കുക.

ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച് പ്രധാനമന്ത്രി കോട്ടവാതിലിലേക്ക് നീങ്ങും. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവിക സേനാ മേധാവി ദിനേഷ് കെ. ത്രിപാഠി, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കും. ഗണ്‍ സല്യൂട്ടിന്റെ അകമ്പടിയോടെ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തും. വ്യോമസേനയുടെ രണ്ട് എംഐ17 ഹെലികോപ്റ്ററുകള്‍ വേദിയില്‍ പുഷ്പവൃഷ്ടി നടത്തും. ഇതില്‍ ഒന്ന് ദേശീയ പതാകയെ വലയം ചെയ്യും. മറ്റൊന്ന് ഒാപ്പറേഷന്‍ സിന്ദൂറിനായി ചിത്രീകരിച്ച പതാകയെയും വലയം ചെയ്യും. വിങ് കമാന്‍ഡര്‍ തരുണിന്റെ നേതൃത്വത്തിലുള്ള 128 പേരുടെ ദേശീയ പതാക ഗാര്‍ഡ് സല്യൂട്ട് നല്കും. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. നാഷണല്‍ കേഡറ്റ് കോറും (എന്‍സിസി) മൈ ഭാരത് വോളന്റിയര്‍മാരും ചേര്‍ന്ന് ദേശീയ ഗാനം ആലപിക്കും.

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയവും ആഘോഷിക്കും. ഓപ്പറേഷന്‍ സിന്ദൂറിന്റെ ലോഗോയും നവ ഭാരതത്തെ പ്രതിനിധാനം ചെയ്ത് ചെനാബ് പാലത്തിന്റെ വാട്ടര്‍മാര്‍ക്കും ഉള്‍പ്പെടുത്തിയാണ് സ്വാതന്ത്ര്യദിനാഘോഷ ക്ഷണക്കത്തുകള്‍. ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള 5000 വിശിഷ്ടാതിഥികളെ ക്ഷണിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യദിനത്തില്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്വാതന്ത്ര്യദിന ചടങ്ങില്‍ പങ്കെടുക്കുന്ന പൊതുജനങ്ങള്‍ക്കായി ദല്‍ഹി മെട്രോ പുലര്‍ച്ചെ നാലിന് സര്‍വീസുകള്‍ ആരംഭിക്കും. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി 140ലധികം സ്ഥലങ്ങളില്‍ ബാന്‍ഡ് പ്രകടനങ്ങള്‍ നടത്തും.

Tags: india79th Independenceday
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.