ആലുവ : വാഹന മോഷ്ടാവ് പിടിയിൽ. അയ്യമ്പുഴ ചുള്ളി കോളാട്ടു കുടി ബിനോയി (41) യെയാണ് ആലുവ പോലീസ് പിടികൂടിയത്. ആലുവയിൽ വാഹനം മോഷ്ടിച്ച കേസിൽ 7ന് ആണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്.
8 ന് എറണാകുളത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചു. അതിൽ വന്ന് ചാലക്കലുള്ള മൊബൈൽ ടവറിൽ നിന്ന് ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു. പിറ്റേന്ന് പെരുമ്പാവുരി ൽ നിന്ന് രണ്ട് ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചു. പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇയാൾ കുടുങ്ങിയത്.
25 ൽ ഏറെ മോഷണ കേസുകൾ ബിനോയിയുടെ പേരിലുണ്ട്. ഇൻസ്പെക്ടർ വി.എം കേഴ്സൺന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
















