എറണാകുളം :സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബന്ധുവായ യുവതിയെ തമിഴ്‌നാട്ടിലേക്ക് വിളിച്ചുവരുത്തി സെക്‌സ് മാഫിയക്ക് കൈമാറാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടി മിനു മുനീറിനെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ രാത്രി ആലുവയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത നടിയെ വ്യാഴാഴ്ച രാവിലെ ചെന്നൈയില്‍ എത്തിച്ചു.
2014 ലാണ് കേസിനാധാരമായ സംഭവം. തമിഴ്‌നാട് തിരുമംഗലം പൊലീസ് ആണ് മീനു മുനീറിനെ കസ്റ്റഡിയിലെടുത്തത്.
ഏറെക്കാലമായി ഒളിവില്‍ കഴിയുകയായിരുന്നു മിനു മുനീര്‍. ഇവര്‍ ആലുവയിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് തമിഴ്നാട് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.
സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ അടുത്തിടെ മിനു മുനീര്‍ അറസ്റ്റിലായിരുന്നു.ഈ കേസില്‍ ജാമ്യത്തിലിറങ്ങിയിട്ട് അധികനാളായിട്ടില്ല. നേരത്തെ, ബാലചന്ദ്രമേനോനെതിരെ മിനു നല്‍കിയ ലൈംഗികാതിക്രമ പരാതി തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളിയിരുന്നു.
















