Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോതമംഗലത്തെ ലൗ ജിഹാദ് ഇടതുവലത് മുന്നണികളുടെ മൗനം സംശയാസ്പദം: പി.സി. ജോര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 11:29 am IST
in Kerala

കോതമംഗലം: കോതമംഗലത്ത് ലൗ ജിഹാദിന് ഇരയായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടതുവലതു മുന്നണികള്‍ തുടരുന്ന മൗനം സംശാസ്പദമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.സി. ജോര്‍ജ്. ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കോതമംഗലം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന വ്യക്തമായ മൊഴി ഉണ്ടായിട്ടും ഒരക്ഷരം പോലും ഉരിയാടാന്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ കാണിക്കുന്ന മൗനം കാലാകാലങ്ങളായുള്ള ലൗ ജിഹാദിനെ കണ്ടില്ലെന്ന് നടിക്കലാണ്. എന്തെങ്കിലും പ്രതികരിച്ചാല്‍ ഇവിടുത്തെ രാജ്യവിരുദ്ധ വര്‍ഗീയശക്തികള്‍ തങ്ങള്‍ക്ക് എതിരാകുമെന്ന് ഭയന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി തവണ സിമി ക്യാമ്പുകള്‍ നടന്ന പാനായിക്കുളത്താണ് പെണ്‍കുട്ടിയെ പൂട്ടിയിട്ട് മതം മാറ്റത്തിന് ഭീഷണിപ്പെടുത്തിയത്. 20 വര്‍ഷമായി സമൂഹത്തിന്റെ വലിയ വിപത്തായി ലൗ ജിഹാദ് മാറിക്കൊണ്ടിരിക്കുന്നു. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കുന്ന ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും നാടിനെ തകര്‍ക്കാന്‍ രാജ്യവിരുദ്ധ ശക്തികളുടെ ആസൂത്രണത്തില്‍ നടക്കുന്നതാണ്. വിഷയം ഒതുക്കി തീര്‍ക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തില്‍ പോലീസും സമ്മര്‍ദം ചെലുത്തി. നാല് വോട്ടിനുവേണ്ടി ഏത് മതതീവ്രവാദ സംഘടനകള്‍ക്കും എന്തും തീറെഴുതി കൊടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും പി.സി. ജോര്‍ജ് കുറ്റപ്പെടുത്തി.

സോന എല്‍ദോസിന്റെ മരണത്തില്‍ കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും വിഷയം മറച്ചുവെക്കാന്‍ കുടുംബത്തെ നിര്‍ബന്ധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ പ്രതിഷേധം. പാര്‍ട്ടി ഓഫീസില്‍ മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി പോലീസ് സ്റ്റേഷനു മുന്നില്‍ എത്തിയപ്പോള്‍ ബാരിക്കേഡ് വച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

എറണാകുളം മേഖല പ്രസിഡന്റ് എ. നാഗേഷ്, ദേശീയ നിര്‍വാഹക സമിതി അംഗം പി.എം. വേലായുധന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഇ.ടി. നടരാജന്‍, അഡ്വ. സൂരജ് ജോണ്‍, അരുണ്‍ പി. മോഹന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതി, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.വൈ. ജോസ്, കോതമംഗലം മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: P.C GeorgeKothamangalam Love Jihad Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. എം. മാണിയെ മകന്‍ ജോസ് കെ. മാണി അടിച്ചു: പട്ടിണിക്ക് ഇട്ടു

Kerala

കേരളത്തിലുള്ളത് വണ്‍ സൈഡ് മതേതരത്വം; പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ എതിര്‍ക്കാന്‍ ബിജെപിയല്ലാതെ മറ്റാരും സംസ്ഥാനത്തില്ല: പി.സി ജോർജ്

കോതമംഗലം കറുകടത്തെ വീട്ടിലെത്തി സോന എല്‍ദോസിന്റെ കുടുംബത്തെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു സന്ദര്‍ശിക്കുന്നു
Kerala

ലൗ ജിഹാദ്: പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പൂര്‍ണ പിന്തുണ: ആര്‍.വി. ബാബു

Editorial

ലൗ ജിഹാദ് ഇനിയും കാണാതിരുന്നാല്‍

Kerala

കോതമംഗലം ലൗജിഹാദ് കേസ്: ബേസില്‍ പറയുന്നു; മതം, അതു മാത്രമായിരുന്നു അവരുടെ പ്രശ്‌നം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.