ന്യൂദൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേനയുടെ എസ്-400 മിസൈൽ സംവിധാനത്തിന്റെ വിജയത്തെ സൈനിക വ്യോമയാന വിശകലന വിദഗ്ധൻ ടോം കൂപ്പർ പ്രശംസിച്ചു. ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർപ്രീത് സിംഗ് അഞ്ച് പാകിസ്ഥാൻ ജെറ്റുകൾ വെടിവച്ചിട്ടതായി സ്ഥിരീകരിച്ചതിനെക്കുറിച്ച് കൂപ്പർ ഒരു വലിയ പ്രസ്താവനയാണ് ഇപ്പോൾ നടത്തിയത്. സംഭവത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച കൂപ്പർ തന്ത്രപരവും പ്രവർത്തനപരവുമായ തലത്തിൽ ഇന്ത്യയ്‌ക്ക് ലഭിച്ച ഒരു വലിയ നേട്ടമാണിതെന്ന് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും വർദ്ധിക്കുന്നതായി തോന്നുന്ന സമയത്താണ് കൂപ്പറിന്റെ പ്രസ്താവന.
“അഞ്ച് പാകിസ്ഥാൻ വിമാനങ്ങൾ മാത്രമല്ല, കൂടുതൽ പാകിസ്ഥാൻ വിമാനങ്ങളും വെടിവച്ചിട്ടതിന്റെ തെളിവുകൾ ഞങ്ങൾ കണ്ടു. നിരവധി പാകിസ്ഥാൻ വിമാനങ്ങൾ നിലത്ത് നശിപ്പിക്കപ്പെട്ടതിന്റെ തെളിവുകളും ഞങ്ങൾ കണ്ടു. നേരത്തെ ഇന്ത്യൻ സർക്കാരിൽ നിന്നോ വ്യോമസേനയിൽ നിന്നോ ഔദ്യോഗിക പ്രസ്താവന ഉണ്ടായിരുന്നില്ല, എന്നാൽ ഇപ്പോൾ വന്ന ഈ സ്ഥിരീകരണം മെയ് മുതൽ അറിയപ്പെടുന്ന വസ്തുതയെ ശക്തിപ്പെടുത്തുന്നു. ” –
കൂപ്പർ പറഞ്ഞു.
കൂടാതെ എസ്-400 ന്റെ ആക്രമണ മികവിനെ ഒരു പ്രധാന നേട്ടം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും വർദ്ധിക്കുന്നതായി തോന്നുന്ന സമയത്താണ് കൂപ്പറിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
അതേസമയം പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ ആണവ ഭീഷണിയെ കൂപ്പർ പരിഹസിച്ചു. സമീപ മാസങ്ങളിൽ വൈറ്റ് ഹൗസും ഇസ്ലാമാബാദും തമ്മിലുള്ള ചർച്ചകൾ 5-6 വയസ്സുള്ള കുട്ടികൾ തമ്മിലുള്ള ചർച്ചകൾ പോലെയായിരുന്നു, ആരുടെ അച്ഛനാണ് കൂടുതൽ ശക്തൻ എന്ന് അവർ ചർച്ച ചെയ്യുന്നത് പോലെയായിരുന്നു. അത്തരം കാര്യങ്ങൾ ഞാൻ അവഗണിക്കുന്നു, കാരണം അത് പൂർണ്ണമായും ബാലിശമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇവിടെ എടുത്ത് പറയേണ്ടത് കൂപ്പറിന്റെ പ്രസ്താവന ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ചുള്ള അന്താരാഷ്‌ട്ര ധാരണയെയും പാകിസ്ഥാന്റെ ഭീഷണികളെ നിസ്സാരമായി കാണുന്നതിനെയും പ്രതിഫലിപ്പിക്കുന്നു.
















