പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ എന്‍എസ്എസ്സിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ കോസ്റ്റല്‍ മലബാറുമായി സഹകരിച്ച് അന്താരാഷ്‌ട്ര യുവജനദിനാഘോഷം സംഘടിപ്പിച്ചു.
യുവസ്മിതം എന്ന പേരില്‍ വിവേകാനന്ദ സര്‍ക്കിളില്‍ നടന്ന പരിപാടി ഡീന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി, ഡോ. എ. സദാനന്ദം, ഡോ. എ.എസ്. കണ്ണന്‍, ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോ. നിതിന്‍ ജോസഫ്, ഡോ. രശ്മി ഹരിദാസ്, ഡോ. വിവേക് ആര്‍. നായര്‍ എന്നിവര്‍ സംസാരിച്ചു.

യുവസമൂഹത്തിനിടയില്‍ ദന്താരോഗ്യത്തിന്റെ പ്രാധാന്യം സംബന്ധിച്ച ബോധവത്കരണവും നടന്നു. ഫ്‌ളാഷ് മോബ്, അംബ്രല്ല ഡാന്‍സ്, അംബ്രല്ല വാക്ക് എന്നിവയും അരങ്ങേറി.
















