പാലാ : രോഗിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ റിട്ട. ഗവ. ഡോക്ടര്‍ അറസ്റ്റില്‍. ക്ലിനിക്ക് ഉടമയും റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഡോക്ടറുമായ മുരിക്കുംപുഴ പണിക്കന്‍മാകുടി വീട്ടില്‍ ഡോ. പി.എന്‍ രാഘവന്‍ (75) ആണ് അറസ്റ്റിലായത്. പാലാ മുരിക്കുപുഴ ഭാഗത്ത് ഡോക്ടര്‍ നടത്തുന്ന ക്‌ളിനിക്കിലാണ് സംഭവം. ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ പാലാ വെള്ളിയേപ്പിള്ളി സ്വദേശിനിയോട് അപമര്യാദയായി പെരുമാറുകയും പരിശോധനക്കിടെ ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. വസ്ത്രമഴിക്കുകയും ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. പാലായിലെ അറിയപ്പെടുന്ന ഡോക്ടറാണ് രാഘവന്‍.
പാലാ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
















