തൃശ്ശൂര്‍ : ക്ഷേത്രത്തിലേക്കുപോയ സ്ത്രീയുടെ മാല പൊട്ടിച്ച ഒറ്റപ്പാലം കടമ്പഴിപ്പുറം ആലംകുളം മുഹമ്മദ് അമീര്‍ (30) അറസ്റ്റിലായി. മാള കുരുവിലശ്ശേരി ചുണ്ടങ്ങാപ്പമ്പില്‍ ഷൈലജയുടെ മാലയാണ് ഹെല്‍മെറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തി ഇയാള്‍ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. എംഡിഎംഎ ഉള്‍പ്പെടെ ലഹരി കേസുകളില്‍ മുഹമ്മദ് അമീര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. മുഹമ്മദ് അമീറിനൊപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നു. ഇയാളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. മാള എസ്എച്ച്ഒ സജിന്‍ ശശിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്.
















