കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മോഷ്ടാവ് ബൈക്ക് മോഷണത്തിന് വീണ്ടും അറസ്റ്റിലായി. ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ നാട്ടിലേക്ക് പോകാനായി വാഹനം കിട്ടാഞ്ഞതിനാല്‍ ബൈക്ക് മോഷ്ടിക്കുകയായിരുന്നെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. തൃശൂര്‍ സ്വദേശി സോഡ ബാബു എന്നറിയപ്പെടുന്ന ബാബുരാജിനെയാണ് പൊലീസ് അറസ്റ്റു ചെയ്ത്. ജയിലില്‍ നിന്നിറങ്ങിയ ഇയാള്‍ വീട്ടിലേക്ക് പോവാന്‍ വണ്ടിയൊന്നും കിട്ടാഞ്ഞ് വഴിയരുകിലിരുന്ന ബൈക്ക് മോഷ്ടിക്കുകയായിരുന്നു. ബൈക്ക് മോഷണം പോയതായി പരാതി ഉയര്‍ന്നതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാബുവാണ് മോഷ്ടാവെന്ന് മനസിലായത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
















