ലണ്ടൻ: കുറ്റകൃത്യം നടത്തിയെന്നുറപ്പായാൽ വിദേശികളെ ആദ്യം നാടുകടത്തും, പിന്നെ മാത്രം വിചാരണയും അപ്പീലും എന്ന പദ്ധതി ബ്രിട്ടൺ കൂടുതൽ രാജ്യങ്ങളിലെ പൗരന്മാർക്ക ബാധകമാക്കുന്നു. നിലവിൽ 7 രാജ്യങ്ങളിലെ പൗരന്മാർക്ക് ബാധകമായ നിയമം ഭാരതം ഉൾപ്പെടെ 23 രാജ്യങ്ങൾക്ക് ബാധകമാക്കാൻ തീരുമാനമായി. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്‌ക്കാനുള്ള പരിപാടികളുടെ ഭാഗമാണിത്.
വിദേശികൾ കുറ്റകൃത്യം ചെയ്തുവെന്ന് തെളിഞ്ഞാൽ ചെയ്തവരെ അവരവരുടെ രാജ്യത്തേക്ക് നാടുകടത്തും. വിചാരണയും അപ്പീലുമൊക്കെ ഓൺലൈൻ വഴിയും മറ്റും നടത്താനാണ് പദ്ധതിയെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി വൈവ്‌റ്റെ കൂപ്പർ പറഞ്ഞു.
















