സെലക്ഷന്‍ ടെസ്റ്റ് ഡിസംബര്‍ 13 ന് ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 2026-27 അധ്യയനവര്‍ഷം നടത്തുന്ന ആറാം ക്ലാസ് പ്രവേശനത്തിനുള്ള സെലക്ഷന്‍ ടെസ്റ്റ് ഡിസംബര്‍ 13 ന് രാവിലെ 11.30 മണിക്ക് നടത്തും. കേന്ദ്രസര്‍ക്കാരിന് കീഴിലാണ് നവോദയ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും ഓരോ നവോദയ വിദ്യാലയമുണ്ട്. രാജ്യത്താകെ 654 ജെഎന്‍വികളാണുള്ളത്.
75 ശതമാനം സീറ്റുകളിലും ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് ഇവിടെ ലഭിക്കുക. ബോര്‍ഡിംഗ്, ലോഡ്ജിങ്, യൂണിഫോം, ടെക്‌സ്റ്റ് ബുക്ക് അടക്കം ഇവിടെ വിദ്യാഭ്യാസം സൗജന്യമാണ്. വിശദവിവരങ്ങള്‍ www.navodaya.gov.in- ല്‍ ലഭിക്കും. സെലക്ഷന്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈനില്‍ ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം.
https://cbseitms.rcil.gov.in/nvs- ല്‍ ഇതിനുള്ള സൗകര്യമുണ്ട്. നവോദയ വിദ്യാലയം സ്ഥിതിചെയ്യുന്ന ജില്ലയിലുള്ളവര്‍ക്ക് പ്രവേശനം തേടാം.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. 2014 മെയ് ഒന്നിന് മുമ്പോ 2016 ജൂലൈ 31 ന് ശേഷമോ ജനിച്ചവരാകരുത്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
















