തിരുവനന്തപുരം: ചര്‍ച്ച നടന്നിരുന്നെങ്കിലും ഓണ്‍ലൈന്‍ മദ്യവില്‍പ്പന തത്കാലം പരിഗണനയിലില്ലെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. സമൂഹം പാകപ്പെടാതെ ഒന്നിനെയും അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ വരുമാനവര്‍ധനവിന് പല വഴികള്‍ ആലോചിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്‌ക്ക് ബെവ്‌കോ എംഡി നല്‍കിയ ശുപാര്‍ശയോട് പ്രതികരിക്കുകയായിരുന്നു അദ്‌ദേഹം. മദ്യനയരൂപീകരണ സമയത്ത് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിരുന്നു. സര്‍ക്കാര്‍ അംഗീകരിച്ച മദ്യനയത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തും.
മദ്യ വില്‍പ്പനയുടെ കാര്യത്തിലടക്കം ഒരു യാഥാസ്ഥിക മനോഭാവം ഇവിടെ നിലനില്‍ക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഡിസ്റ്റിലറി അനുവദിച്ചവര്‍ ഇവിടെ ശക്തമായ വിമര്‍ശനം ഉന്നയിച്ചതടക്കം ഓര്‍ക്കണം. മന്ത്രി പറഞ്ഞു.
















