തൃശൂര്‍: സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അവമതിക്കാനും ജനങ്ങളെ അപമാനിക്കുവാനും കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ഒരു കൊല്ലക്കാലത്തെ സുരേഷ് ഗോപിയുടെ പ്രവര്‍ത്തനവും ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനവുമാണ് തൃശൂരില്‍ വിജയമൊരുക്കിയത്.
തൃശൂരില്‍ സുരേഷ് ഗോപി വിജയിക്കില്ല എന്നായിരുന്നു മാധ്യമങ്ങളുടെ പോള്‍ സര്‍വേ. ചില മാധ്യമങ്ങള്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്നു വരെ പറഞ്ഞു. മുയല്‍ കിടന്നുറങ്ങിയിട്ട് ജയിച്ച ആമയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യമെന്ന് എം ടി രമേശ് ചോദിച്ചു
സുരേഷ് ഗോപി വിജയിച്ചതിന്റെ ഞെട്ടലില്‍ നിന്ന് കോണ്‍ഗ്രസ്, സിപിഎം നേതൃത്വം മുക്തരായിട്ടില്ലെന്നും രമേശ് പറഞ്ഞു.കുറച്ചുകാലം പൂരത്തിന്റെ പിന്നാലെ ആയിരുന്നു. അത് ക്ലച്ച് പിടിക്കില്ല എന്ന് കണ്ടപ്പോള്‍ വാട്ടര്‍ പട്ടിക വിവാദവുമായി എത്തിയിരിക്കുകയാണെന്നും എം.ടി. രമേശ് പരിഹസിച്ചു.
















