Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വരവായ് കേരള ക്രിക്കറ്റ് പൂരം; കിരീട തുടര്‍ച്ചയ്‌ക്കൊരുങ്ങി ചാമ്പ്യന്‍ കൊല്ലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 11:21 am IST
in Cricket

ടീം പരിചയം: ഏരീസ് കൊല്ലം സെയിലേഴ്‌സ്

കിരീടം നിലനിര്‍ത്താന്‍ എല്ലാ തയ്യാറെടുപ്പുകളോടെയുമാണ് ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ വരവ്. കഴിഞ്ഞ സീസണില്‍ ടീമിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കു വച്ച താരങ്ങളെയെല്ലാം നിലനിര്‍ത്തി. ഒപ്പം ലേലത്തിലൂടെ കൂടുതല്‍ കരുത്തരായ താരങ്ങളെ സ്വന്തമാക്കുകയും ചെയ്തു. ഏതൊരു ടീമും മോഹിക്കുന്നൊരു ബാറ്റിങ്, ബൗളിങ് നിരയാണ് രണ്ടാം സീസണില്‍ കൊല്ലം സെയിലേഴ്‌സിന്റേത്. കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി തന്നെയാണ് ഇക്കുറിയും നയിക്കുന്നത്.

കഴിഞ്ഞ തവണ ടീമിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച അഞ്ച് താരങ്ങളില്‍ ഒരാള്‍ ഒഴികെ എല്ലാവരും ഇത്തവണയും ടീമിനൊപ്പം തന്നെയുണ്ട്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും അടക്കം 528 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയായിരുന്നു കഴിഞ്ഞ സീസണിലെ ടീമിന്റെ ടോപ് സ്‌കോറര്‍. അഭിഷേക് ജെ.നായരും വത്സല്‍ ഗോവിന്ദുമായിരുന്നു റണ്‍വേട്ടയില്‍ സച്ചിന് പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. മൂവരും ഇത്തവണയും ടീമിനൊപ്പമുള്ളതിനാല്‍ ബാറ്റിങ് നിരയില്‍ വലിയ മാറ്റങ്ങളില്ല. ഇവര്‍ക്കൊപ്പം വിഷ്ണു വിനോദിനെയും എം.എസ്.അഖിലിനെയും കൂടി ടീമിലെത്തിച്ചതോടെ ബാറ്റിങ് കൂടുതല്‍ കരുത്തുറ്റതായി. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു വിഷ്ണു വിനോദ്. ഒരു സെഞ്ച്വറിയും അര്‍ദ്ധ സെഞ്ച്വറിയും അടക്കം 438 റണ്‍സായിരുന്നു വിഷ്ണു വിനോദ് അടിച്ചു കൂട്ടിയത്. രാഹുല്‍ ശര്‍മ്മയും ഭരത് സൂര്യയും ഷറഫുദ്ദീനുമടക്കം ബാറ്റിങ്ങില്‍ തിളങ്ങുന്ന താരങ്ങള്‍ ഇനിയുമുണ്ട് കൊല്ലം ഏരീസില്‍.

ബൗളിങ്ങ് ലൈനപ്പിലും കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെല്ലാം ഇത്തവണയുമുണ്ട്. 19 വിക്കറ്റുമായി ഷറഫുദ്ദീനും 17 വിക്കറ്റുമായി ബിജു നാരായണനുമായിരുന്നു കഴിഞ്ഞ സീസണില്‍ ടീമിന്റെ പ്രധാന വിക്കറ്റ് കൊയ്‌ത്തുകാര്‍. ഇവര്‍ ഇരുവരും തന്നെയായിരിക്കും ഇത്തവണയും ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിനെ മുന്നില്‍ നിന്ന് നയിക്കുക. പവന്‍രാജ്, വിജയ് വിശ്വനാഥ് എന്നിവരെ ലേലത്തിലൂടെ വീണ്ടും സ്വന്തമാക്കുന്നതിനൊപ്പം ഏദന്‍ ആപ്പിള്‍ ടോം ജോസ് പെരയില്‍ തുടങ്ങിയവരെ പുതുതായി ടീമിലെത്തിക്കാനുമായി. ഷറഫുദ്ദീനും എം.എസ്.അഖിലുമാണ് ടീമിന്റെ ഓള്‍റൗണ്ട് കരുത്ത്. ഇതിനൊപ്പം അമല്‍ജിത് അനു, സച്ചിന്‍ പി.എസ്., ജയ്‌ഘോഷ് തുടങ്ങിയ താരങ്ങളും ഇത്തവണ ടീമിനൊപ്പമുണ്ട്.
മോനിഷ് സതീഷാണ് ഈ സീസണില്‍ ടീമിന്റെ പരിശീലകന്‍. നിഖിലേഷ് സുരേന്ദ്രനാണ് അസിസ്റ്റന്റ് കോച്ച്. മാനേജറായി അജീഷും വീഡിയോ അനലിസ്റ്റായി ആരോണ്‍ ജോര്‍ജ് തോമസും ടീമിനൊപ്പമുണ്ട്.

ടീം:- സച്ചിന്‍ ബേബി, എന്‍ എം ഷറഫുദ്ദീന്‍, വിഷ്ണു വിനോദ്, വത്സല്‍ ഗോവിന്ദ്, അഭിഷേക് ജെ നായര്‍, അഖില്‍ എം എസ്, ബിജു നാരായണന്‍, വിജയ് വിശ്വനാഥ്,രാഹുല്‍ ശര്‍മ്മ, അതുല്‍ജിത് അനു, അമല്‍ എ ജി, ആഷിക് മുഹമ്മദ്, സച്ചിന്‍ പി എസ്, അജയ്‌ഘോഷ് എന്‍ എസ്, പവന്‍ രാജ്, ജോസ് പെരയില്‍, ഏദന്‍ ആപ്പിള്‍ ടോം, ഭരത് സൂര്യ.

Tags: Kerala Cricket LeagueAries Kollam Sailors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്ബ് സ്റ്റാഴ്‌സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ ബാറ്റിങ്‌
Cricket

കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി

തൃശൂരിനു വേണ്ടി അഞ്ച് വിക്കറ്റ് നേടിയ അജിനാസ്. നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ അര്‍ധസെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍.
Cricket

സഞ്ജു കളിച്ചു, പക്ഷേ ! തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

കൊല്ലം സെയിലേഴ്‌സ് താരം വിഷ്ണു വിനോദിന്റെ ബാറ്റിങ്‌
Cricket

കേരള ക്രിക്കറ്റ് ലീഗ്: കൊല്ലത്തിന് അനായാസ വിജയം

ആലപ്പി റിപ്പിള്‍സിന്റെ വിക്കറ്റ് വീഴ്ച്ച ആഘോഷിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരങ്ങള്‍
Cricket

കെസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കെസിഎല്‍ രണ്ടാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ വിജയിച്ച കൊല്ലം സെയിലേഴ്‌സിന്റെ ആഹ്ലാദം
Cricket

കേരള ക്രിക്കറ്റ് ലീഗ്: ആവേശപ്പോരില്‍ കൊല്ലം തുടങ്ങി

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.