മലപ്പുറം : ഹോട്ടലില്‍ ഭക്ഷണം കിട്ടാന്‍ വൈകിയെന്ന് പറഞ്ഞ് ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം കൊളത്തൂരിലാണ് സംഭവം.
കൊളത്തൂര്‍ സ്വദേശി അബ്ദുല്‍ ഹകീം, നിസാമുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.
















