ന്യൂദല്‍ഹി: ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ധനസഹായം നല്‍കുന്ന പ്രധാനമന്ത്രി മാതൃ വന്ദന യോജന (പി.എം.എം.വി.വൈ.) പദ്ധതിയില്‍ 2025-26 കാലയളവിലെ ഗുണഭോക്താക്കളുടെ രജിസ്ട്രേഷന്‍ വര്‍ധിപ്പിക്കുന്നതിനായുള്ള ദേശീയതല എന്റോള്‍മെന്റ് ഡ്രൈവ് ഓഗസ്റ്റ് 15 വരെ തുടരും. ഡ്രൈവിന്റെ ഭാഗമായി രജിസ്ട്രേഷന്‍ ക്യാമ്പുകള്‍, പോഷണ്‍ അഭിയാന്‍ ടീമുകളുമായി സഹകരിച്ച് എഫ്ആര്‍എസ് ഡ്രൈവ്, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ സഹകരണത്തോടെ ബാങ്ക് അക്കൗണ്ട് തുറക്കല്‍ എന്നിവ നടക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടി സന്ദര്‍ശിക്കുക.
















