തൃശൂര്‍: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ചവശനാക്കി. തൃശൂര്‍ കാരമുക്ക് എസ്എന്‍ജി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് സഹപാഠിയായ 16 കാരനെ മര്‍ദിച്ചത്.
മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അന്തിക്കാട് പൊലീസ് കേസെടുത്തു.പതിനാറുകാരനെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
25 ഓളം വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ സാന്നിധ്യത്തിലാണ് മകനെ മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.മകന്റെ തലയോട്ടിയിലും മൂക്കിന്റെ എല്ലിനും പൊട്ടലുണ്ടെന്ന് മര്‍ദനമേറ്റ കുട്ടിയുടെ പിതാവ് പറഞ്ഞു.
















