ആലപ്പുഴ: ചേര്‍ത്തലയില്‍ സ്ത്രീകളുടെ തിരോധാന കേസുകളില്‍ റഡാര്‍ പരിശോധനയും പരാജയം.റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ സെബാസ്റ്റ്യന്റെ വീട്ടിലും വനിതാ സുഹൃത്ത് റോസമ്മയുടെ വീട്ടിലും നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
സെബാസ്റ്റ്യന്റെ രണ്ടര ഏക്കര്‍ വരുന്ന പറമ്പില്‍ മനുഷ്യ ശരീര അവശിഷ്ടങ്ങള്‍ ഉണ്ടോ എന്നുറപ്പിക്കാന ാണ് ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ പരിശോധന നടത്തിയത്.എട്ട് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
മറ്റെവിടെയോ മൃതദേഹം കത്തിച്ചതായാണ് വിലയിരുത്തല്‍.2012ല്‍ കാണാതായ ആയിഷയെ 2016ല്‍ വീടിന് സമീപം കണ്ടെന്ന വെളിപ്പെടുത്തല്‍ റോസമ്മ തിരുത്തി.
പ്രതികരണങ്ങളില്‍ അസ്വാഭാവികത തോന്നിയ അന്വേഷണസംഘം റോസമ്മയെ വിശദമായി ചോദ്യം ചെയ്യും. കണ്ടെത്തിയ അസ്ഥികളുടെ ഡിഎന്‍എ പരിശോധന ഫലം വ്യാഴാഴ്ച ലഭിക്കും.അതേസമയം, സെബാസ്റ്റിന്റെ കസ്റ്റഡി അപേക്ഷ നാളെ അവസാനിക്കും.
















