കൊച്ചി: എഡിജിപി എം ആര്‍ അജിത് കുമാര്‍ ശബരിമല ദര്‍ശനത്തിന് പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര നടത്തിയതില്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി.ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ട്രാക്ടര്‍ ഉപയോഗിച്ചെന്നാണ് അജിത് കുമാര്‍ വിശദീകരണം നല്‍കിയത്. നടപടി ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ചരക്ക് നീക്കത്തിന് മാത്രമേ സ്വാമി അയ്യപ്പന്‍ റോഡില്‍ ട്രാക്ടര്‍ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതി ഉത്തരവ്. ഈ സാഹചര്യത്തില്‍ എഡിജിപി, കോടതി ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ സ്വമേധയാ കേസ് എടുത്തു.
ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന എംആര്‍ അജിത് കുമാറിന്റെ വാദം അംഗീകരിച്ചാണ് നടപടികള്‍ അവസാനിപ്പിച്ചത്. തെറ്റ് ആവര്‍ത്തിക്കരുതെന്നും നിര്‍ദേശം നല്‍കി. ശബരിമല ട്രാക്റ്റര്‍ യാത്രാ വിവാദത്തില്‍ സംസ്ഥാന പൊലീസ് മേധാവിയും എഡിജിപിയോട് വിശദീകരണം തേടിയിരുന്നു.
















