തിരുവനന്തപുരം: നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നുണ്ടായ ഒരു പൊതുപരിപാടിയില്‍ നടന്‍ ആസിഫ് അലി നടത്തിയ പരാമര്‍ശം അനവസരത്തിലായിപ്പോയി എന്ന വിമര്‍ശനം ശക്തമാകുന്നു. സ്വന്തം സുഹൃത്തിന്റെ മരണസന്ദര്‍ഭത്തെ ഒരു മോട്ടിവേഷന്‍ പ്രഭാഷണത്തിനുള്ള അവസരമായി നടന്‍ ആസിഫ് അലി കണ്ടു എന്നതാണ് വിമര്‍ശനം.
കലാഭവൻ നവാസിന്റെ മരണത്തെക്കുറിച്ച് ആസിഫ് അലി നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. “നമ്മുടെ ജീവിതത്തിൽ അടുത്തത് എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല. കിട്ടുന്ന സമയം നമ്മൾക്ക് അടിച്ചുപൊളിക്കാം” എന്ന നടന്‍ ആസിഫ് അലിയുടെ വാക്കുകളാണ് വിവാദമായത്. നവാസിന്റെ മരണത്തെ ഒരു “മോട്ടിവേഷന്‍ വിഷയമായി” കണ്ടു എന്നത് ശരിയായില്ല എന്നതാണ് പലരും ഉയര്‍ത്തുന്ന വിമര്‍ശനം. ഈ പരാമര്‍ശം അനവസരത്തിലുള്ളതും സംവേദനക്ഷമമല്ലാത്തതുമായ പ്രതികരണമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.
ആദരാഞ്ജലി അർപ്പിക്കുന്നതിന് പകരം ദുഖം തളംകെട്ടി നില്‍കുന്ന ആ സന്ദര്‍ഭത്തില്‍ മോട്ടിവേഷന്‍ സ്പീച്ച് നടത്തിയത് ആ ശരിയായില്ലെന്നും, നവാസിന്റെ കുടുംബത്തിന്റെ ദുഃഖത്തെ മാനിക്കണമായിരുന്നെന്നുമാണ് വിമര്‍നം ഉയരുന്നത്.
















