Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

വാക്കിൽ ദാർഢ്യം; അമിത് ഷാ പുതിയ രാജ്യഭരണ ചരിത്രം എഴുതുകയാണ്‌

മാദ്ധ്യമപ്രവർത്തകരിൽ ചിലർക്കുള്ള ധാർഷ്ട്യം, മേൽക്കോയ്‌മ കാട്ടൽ തുടങ്ങിയ പ്രവൃത്തികളെ ആക്ഷേപിച്ചുകൊണ്ടായിരിക്കണം ചോദ്യമെന്ന് തോന്നി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 12:07 pm IST
in News, India

കഴിഞ്ഞ മാസം ,2025 ജൂലൈ ആദ്യം, ഞങ്ങൾ,  ജന്മഭൂമി ചീഫ് സബ് എഡിറ്റർ ആർ. പ്രദീപും ഞാനും (കാവാലം ശശികുമാർ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജന്മഭൂമിക്ക് വേണ്ടിയുള്ള അഭിമുഖത്തിനിരിക്കുമ്പോഴത്തെ ചിത്രം കണ്ട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു: ‘ ആ ഇരിപ്പിൽ എന്താ ഭക്തി, ബഹുമാനം, ആദരവ്. അത്രയൊക്കെ വേണോ?’ മാദ്ധ്യമപ്രവർത്തകരിൽ ചിലർക്കുള്ള ധാർഷ്ട്യം, മേൽക്കോയ്‌മ കാട്ടൽ തുടങ്ങിയ പ്രവൃത്തികളെ ആക്ഷേപിച്ചുകൊണ്ടായിരിക്കണം സുഹൃത്തിന്റെ ചോദ്യമെന്ന് തോന്നി.

‘സജ്ജനങ്ങളെ കാണുമ്പോൾ ലജ്ജ കൂടാതെ വീണു നമിക്കണം’ എന്ന ജ്ഞാനപ്പാനപാടി, കാലിന്മേൽ കാൽ കയറ്റി ഇരിക്കണമെന്നത് മാധ്യമ ലോകത്ത് നിയമല്ലെന്നും അഭിപ്രായപ്പെട്ടു. ഭാരത ഭരണം നയിക്കുന്നവരിൽ രണ്ടാമന്റെ മുന്നിലാണിരിക്കുന്നത് എന്നതിലെ അഭിമാനം ആ ഇരിപ്പിലുണ്ടെന്നു പറഞ്ഞു. അനിർബാൻ ഗാംഗുലി എഴുതിയ ‘അമിത് ഷാ ആൻഡ് ദ് മാർച്ച് ഓഫ് ബിജെപി’ എന്ന ഇംഗ്ലീഷ് പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട് എന്നും.

അമിത് ഷാ, ഭാരതത്തിൽ ഏറ്റവും കാലം ആഭ്യന്തര മന്ത്രിയായിരുന്ന ആൾ എന്ന പദവിയിലെത്തുമ്പോൾ കനൽവഴികളിൽ നടന്ന് ചരിത്രത്തിലേക്ക് കയറിയ ആളെന്ന തലത്തിൽത്തന്നെ ആ വളർച്ച അടയാളപ്പെടുത്തണം.

ഗുജറാത്തിൽ സംഘപരിവാർ സംഘടനകളിൽ പ്രവർത്തനം തുടങ്ങിയ ഷാ, അവിടെ പാർട്ടി പ്രവർത്തനത്തിന് ചുമരുകളിൽ പോസ്റ്റർ ഒട്ടിച്ച് പ്രവർത്തിച്ച കാലമുണ്ട്. ക്രമത്തിൽ പാർട്ടിയുടെ പ്രാദേഗിക, ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് സംഘടനാ ഉത്തരവാദിത്വങ്ങൾ വഹിച്ച് വളർന്നപ്പോൾ മികച്ച സംഘാടകനെന്ന കീർത്തി നേടി. സംസ്ഥാനത്തെ പാർട്ടിയുടെ അടിത്തറ കെട്ടിപ്പൊക്കിയവരിൽ ഷായുടെ പങ്ക് വലുതാണ്. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായപ്പോൾ ഭരണ നൈപുണിയും വ്യക്തമായി.

എന്നാൽ, കേന്ദ്രത്തിൽ യുപിഎ സർക്കാർ ഭരിക്കെ, പി. ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ, 15 വർഷം മുമ്പ് ഷൊറാബുദീൻ ഷേഖ് ഏറ്റുമുട്ടൽക്കൊലക്കേസിൽ വ്യാജമായിപ്പെടുത്തി അമിത് ഷായെ സിബിഐയെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചു. ജാമ്യം കിട്ടിയപ്പോൾ ഗുജറാത്തിൽ കയറാൻ അനുവദിക്കാതെ വിലക്കി. കോടതി വഴി, നിയമവഴിയിൽത്തന്നെ കുറ്റവിമുക്തനായി. ഈ ചുരുക്കി എഴുത്തിലൊതുങ്ങുന്നതല്ല ആ പീഡനപർവവും അതിനെതിരെ നേടിയ ചരിത്ര വിജയവും. അതും അതിജീവിച്ച്, അക്കാലത്ത് ബിജെപിയുടെ യുപി തെരഞ്ഞെടുപ്പിൽ തന്ത്രം ചമച്ച് വമ്പൻ വിജയം നേടിയതോടെ അമിത് ഷാ എന്ന രാഷ്‌ട്രീയ ചാണക്യൻ പിറക്കുകയായിരുന്നു. 2014 ലെ പൊതു തെരഞ്ഞെടുപ്പിൽ ഷായുടെ തന്ത്രത്തിന്റെ പൂർണഫലം കണ്ടു. ബിജെപി അധ്യക്ഷനെന്ന നിലയിൽ ഭാരതത്തിലെ അല്ല, ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ അംഗങ്ങളുള്ള കക്ഷിയായി ബിജെപിയെ ചരിത്രത്തിൽ കയറ്റിയിരുത്തി.

ആദ്യ മോദി മന്ത്രിസഭയിൽത്തന്നെ ഏത് വകുപ്പിന്റെയും മന്ത്രിയാകാമായിരുന്നു. പക്ഷേ, പാർട്ടി-സംഘടനാ നിർമ്മാണ ദൗത്യം ഏറ്റെടുത്തു. 20l9 ൽ രണ്ടാം മോദി സർക്കാരിൽ ആഭ്യന്തര മന്ത്രിയായി. തുടങ്ങിയത് പുതിയ ചരിത്രം. ചരിത്രത്തിലെ തെറ്റുതിരുത്തുകളുടെ തുടക്കം; ആദ്യ പ്രഖ്യാപനം കശ്മീരിലെ വകുപ്പ് 370 ന്റെ മരവിപ്പിക്കലായിരുന്നു. പറഞ്ഞതെല്ലാം നടപ്പാക്കി. നീതി, നിയമം, സഹകരണം, പോലീസ് സേനാ നവീകരണം, ആഭ്യന്തര സുരക്ഷയുടെ ശാക്തീകരണം… ചരിത്രപരമായ നയനിലപാടുകളും നടപടികളും.

അഭിമുഖത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ഞങ്ങളുടെ ചോദ്യങ്ങൾ കേട്ടത് ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ, ശ്രദ്ധയോടെ, പുഞ്ചിരിയോടെ. മറുപടികളിൽ നിശ്ചയ ദാർഢ്യത്തിന്റെ കാരിരുമ്പുറപ്പ്.

നക്സലിസം പ്രഖ്യാപിച്ച സമയപരിധിയിൽ ഓ ഒടുക്കുമോ? എന്ന് ചോദ്യം. പുഞ്ചിരിയോടെ മറുപടി, പൂർത്തീകരിച്ചത് കർശന പ്രസ്താവനയോടെ. പോപ്പുലർ ഫ്രണ്ടിനെക്കുറിച്ച് ചോദ്യം; ഇരുചെവിയും കൂർപ്പിച്ച്, ഓരോ വാക്കിലും സാകൂതം ശ്രദ്ധിച്ച് പിന്നെ മറുപടി; ഉരുക്കുമുഷ്ടികൊണ്ട് നേരിടും; ഭാവത്തിൽ, വാക്കിൽ ദാർഢ്യം. ചിന്തയിൽ, വാക്കിൽ, പ്രവൃത്തിയിൽ രാഷ്‌ട്ര താൽപര്യം ലക്ഷ്യം വയ്‌ക്കുമ്പോൾ അത് ആഭ്യന്തര മന്ത്രിയുടെയോ വകുപ്പിന്റെയോ മാത്രമല്ല, രാജ്യത്തിന്റെതന്നെ ചരിത്രമായി മാറുകയാണ്.

ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് 2258 ദിവസം, അതായത് ആറ് വർഷവും 68 ദിവസവുമായി അമിത് ഷായാണ്.
ബിജെപിയുടെ നേതൃത്വത്തിൽ അൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി എൻഡിഎ ഭരണകാലത്ത് ലാൽ കൃഷ്ണ അദ്വാനി സൃഷ്ടിച്ച ചരിത്രം പുതുക്കുകയാണ് ഇപ്പോൾ അമിത് ഷാ.
നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാംവട്ട ഭരണത്തിൽ, 2019 മെയ് 30 നാണ് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. ആദ്യ മോദി മന്ത്രിസഭയിൽ രാജ്നാഥ് സിങ് ആയിരുന്നു ആഭ്യന്ത മന്ത്രി (5വർഷം 3 ദിവസം).

എൽ.കെ. അദ്വാനി 2256 ദിവസം ആഭ്യന്തര മന്ത്രിയായിരുന്നു. 1998 മാർച്ച് 19 മുതൽ 2004 മെയ് 22 വരെ. അദ്ദേഹം കോൺഗ്രസ് നേതാവായിരുന്ന ഗോവിന്ദ് വല്ലഭ് പാന്തിന്റെ ഭരണകാല ചരിത്രമാണ് തിരുത്തിയത്. പാന്ത്, ആറു വർഷവും 56 ദിവസവും ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടർന്നു. 1955 ജനുവരി 10 മുതൽ 1961 മാർച്ച് 7 വരെയായിരുന്നു വല്ലഭ് പാന്ത് ആഭ്യന്തരം ഭരിച്ചത്. രാജ്യത്തെ ആദ്യത്തെ ആഭ്യന്തര മന്ത്രി,

ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന സർദാർ വല്ലഭ് ഭായ് പട്ടേൽ മൂന്ന് വർഷവും 119 ദിവസവുമാണ് ആഭ്യന്തര മന്ത്രിയായിരുന്നത്; 1947 ആഗസ്ത് 15 മുതൽ 1950 ഡിസംബർ 12 വരെ.

Tags: AmithshaHomeMinistryOfIndiaShaCreatesHistory#longestSurvivingHimeMinister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഡ്രൈവർമാരേ ഇതിലേ… ഭാരത് ടാക്‌സി ഇന്നുമുതൽ; രണ്ടുമാസത്തെ പരീക്ഷണം വൻ വിജയം

News

ബീഹാർ: ഇളക്കിമറിച്ച് അമിത് ഷാ; വിറച്ചുവിറച്ച്‌ ഇൻഡി

India

ഭാരതീയ ന്യായ് സംഹിത; ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് മധ്യപ്രദേശിലെ ഗ്വാളിയറില്‍, തെരുവ് കച്ചവടക്കാരനെതിരായ എഫ്ഐആർ റദ്ദ് ചെയ്തു

Kerala

കോൺഗ്രസ് സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത പാർട്ടി; തോൽവി പേടിച്ച് എക്സിറ്റ് പോളുകളിൽ പങ്കെടുക്കുന്നില്ല : അമിത് ഷാ

ABVP

എബിവിപി ദേശീയ സമ്മേളനം; അമിത് ഷാ ഉദ്ഘാടനം ചെയ്യും, രാജ്യതലസ്ഥാനത്ത് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.