കോഴിക്കോട് : എന്‍ഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ഐടി വിജിലന്‍സ് വിഭാഗത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശം.
മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി പൂനെ സ്വദേശി യോഗേശ്വര്‍ നാഥ്, 2024 മേയ് 6നാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നേറ്റ മാനസികവും ശാരീരികവുമായ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം ആരോപിച്ചത്. യോഗേശ്വര്‍ നാഥിന് അധ്യാപകര്‍ മാനസിക പിന്തുണ നല്‍കിയില്ലെന്നും ആരോപണം ഉണ്ട്.
കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എന്‍ഐടിയിലും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യുജിസി ആന്റി റാഗിംഗ് സെല്ലിനും ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യമായി പുരോഗമി ച്ചില്ല. ഇതോടെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കി. ക്യാമ്പസിലെ വിദ്യാര്‍ഥികളുടെ ആത്മഹത്യകള്‍, പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവ അന്വേഷിക്കണം എന്നായിരുന്നു ആവശ്യം. ഈ പരാതിയിലാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നടപടി.
















