പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവ് ക്രൈസ്തവ ദേവാലയത്തില്‍ പെണ്‍ വേഷം ധരിച്ച് കയറിയ ആള്‍ പിടിയില്‍.ഫാത്തിമ മാതാ പള്ളിയില്‍ ആണ് സംഭവം.
ചുരിദാര്‍ ധരിച്ചാണ് യുവാവ് പള്ളിയിലെത്തിയത്. അഗളി പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
റോമിയോ എന്നാണ് പൊലീസിനോട് പേര് പറഞ്ഞത്. ഇയാളുടെ കയ്യില്‍ ഫോണോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ലെന്ന് പൊലീസ് അറിയിച്ചു.
















