റാഞ്ചി: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ ഷിബു സോറന്‍ (81) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. ഗുരുജി’ എന്നാണ് അദ്‌ദേഹം അറിയിപ്പെട്ടിരുന്നത്.
ഷിബു സോറന്റെ വിയോഗ വാര്‍ത്ത മുഖ്യമന്ത്രികൂടിയായ മകന്‍ ഹേമന്ത് സോറനാണ് അറിയിച്ചത്. ‘ആദരണീയ ഗുരു ദിശോം നമ്മളെയെല്ലാം വിട്ടുപോയി. ഇന്ന് ഞാന്‍ ഒരു പൂജ്യമായി…’ എന്ന് അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു.
വൃക്ക സംബന്ധമായ അസുഖമുണ്ടായിരുന്ന ഷിബു സോറന്‍ അടുത്തിടെ പക്ഷാഘാതം വന്നതു മുതല്‍ വെന്‌റിലേറ്ററിലായിരുന്നു. ഭാര്യ രൂപി സോറന്‍, മക്കള്‍: ഹേമന്ത് സോറന്‍, ബസന്ത് സോറന്‍, അഞ്ജലി സോറന്‍.
















