ലഖ്‌നൗ: അന്തരിച്ച മാഫിയ തലവനും രാഷ്‌ട്രീയക്കാരനുമായ മുഖ്താർ അൻസാരിയുടെ ഇളയ മകൻ ഉമർ അൻസാരിയെ അറസ്റ്റ് ചെയ്തു. ലഖ്‌നൗവിലെ ദാറുൽഷഫയിലുള്ള എംഎൽഎയുടെ വസതിയിൽ വച്ചാണ് ഇയാളെ പിടി കൂടിയത്.
ഗാസിപൂരിൽ രജിസ്റ്റർ ചെയ്ത ഒരു തട്ടിപ്പ് കേസിൽ ആണ് അറസ്റ്റ്. തുടർന്ന് ഗാസിപൂർ ജില്ലാ പോലീസ് ഉമറിനെ ലഖ്‌നൗവിൽ നിന്ന് കൊണ്ടുപോയി. ഗാസിപൂർ പോലീസ് ഇന്ന് ഔദ്യോഗിക വിവരങ്ങൾ നൽകുമെന്നാണ് സൂചന.
അതേ സമയം ഇയാളുടെ പിതാവ് മുഖ്താർ അൻസാരി ഒരു ഇന്ത്യൻ രാഷ്‌ട്രീയക്കാരനും ഗുണ്ടാസംഘത്തലവനുമായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ, ഗുണ്ടാസംഘം തുടങ്ങിയ നിരവധി കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപിയിലെ മൗവിൽ നിന്നുള്ള എംഎൽഎ കൂടിയായിരുന്നു ഇദ്ദേഹം. ക്വാമി ഏക്താ ദൾ (ക്യുഇഡി) എന്ന സ്വന്തം പാർട്ടിയും അൻസാരി രൂപീകരിച്ചിരുന്നു.
















