കോട്ടയം: രണ്ടു വീടുകളില്‍ കയറി സ്വര്‍ണവും പണവും കവര്‍ന്ന പ്രതികളെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ അയ്യപ്പന്‍തട്ടയില്‍ മനീഷ് (ടാര്‍സന്‍), ഭാര്യ ജോസ്ന എന്നിവരാണ് പിടിയിലായത്. വാഴുര്‍ ഈസ്റ്റ് ചെങ്കല്ലേല്‍ മഞ്ചികപ്പള്ളി വീട്ടില്‍ നിന്ന് മേശപ്പുറത്തിരുന്ന മുന്നരപവന്റെ സ്വര്‍ണ്ണമാലയും അര പവന്റെ മോതിരവും ചെങ്കല്ലേപ്പള്ളി മണിയന്‍ചിറ കുന്നേല്‍ വീട്ടില്‍ നിന്ന് ഉറങ്ങിയിരുന്ന വീട്ടമ്മയുടെ രണ്ടേകാല്‍ പവന്റെ കൊലുസുകളും ഹാന്‍ഡ് ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസും രണ്ടായിരം രൂപയുമാണ് പ്രതികള്‍ കവര്‍ന്നത്.
കാഞ്ഞിരപ്പളളി ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസമായി നടത്തിയ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ ഭാഗത്ത് നിന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.
















