പത്തനംതിട്ട: പുല്ലാട് ആലുംതറയില്‍ ഭാര്യയെയും മറ്റ് രണ്ട് പേരെയും കുത്തിപ്പരിക്കേല്‍പിച്ച് യുവാവ്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതി അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതിയുടെ ഭാര്യ ശ്യാമ, പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കാണ് കുത്തേറ്റത്.ശശിയുടെ നെഞ്ചിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് നിരവധി പരാതികള്‍ കോയിപ്പുറം പൊലീസില്‍ ലഭിച്ചിട്ടുണ്ട്. ശനിയാഴ്ചയും ഭാര്യയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയ പ്രതി അജി ഇവരെ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു.കുടുംബ കലഹം പതിവാണെന്ന് സമീപ വാസികള്‍ പറഞ്ഞു.
















