Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിദൂരത്ത് ചൂളംവിളി; പ്രതീക്ഷയുടെ ഇരമ്പം, നെടുമങ്ങാട് താലൂക്ക് ഇപ്പോഴും റെയില്‍വെ ഭൂപടത്തിന് പുറത്ത്

ആര്‍.ഗോപകുമാര്‍ by ആര്‍.ഗോപകുമാര്‍
Aug 1, 2025, 04:05 pm IST
in Thiruvananthapuram

നെടുമങ്ങാട്: തീവണ്ടിയുടെ ചൂളംവിളി കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചു കഴിയുന്ന നെടുമങ്ങാട് നിവാസികളുടെ ചിരകാല സ്വപ്‌നത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളായ കുളത്തൂപ്പുഴ, മടത്തറ, പാലോട്, നെടുമങ്ങാട്, കരകുളം വഴി തിരുവനന്തപുരം സെന്‍ട്രലില്‍ സംഗമിക്കുന്ന മലയോര റെയില്‍പ്പാത എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് കണ്ണുംനട്ടിരിക്കുകയാണ് നെടുമങ്ങാട്ടുകാര്‍. മലയോര റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ തേടുകയാണ് ഈ പ്രദേശത്തുള്ളവര്‍.

ഏഷ്യയിലെ ഏറ്റവും വലിയ ജൈവ വൈവിദ്ധ്യ കലവറയായ പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ സസ്യോദ്യാനവും ഗവേഷണ കേന്ദ്രവും (ജെഎന്‍ടിബിജി ആര്‍ഐ), വലിയമല ഐഐഎസ്ടി ശാസ്ത്ര ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടും പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഉള്‍പ്പടെ അന്തര്‍ദേശീയ പ്രാധാന്യമുള്ള പ്രമുഖ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന നെടുമങ്ങാട് താലൂക്ക് ഇപ്പോഴും റെയില്‍വെ ഭൂപടത്തിന് പുറത്താണ്. കേന്ദ്ര റെയില്‍വെ സഹമന്ത്രിയേയും കേന്ദ്ര റെയില്‍വെ ബോര്‍ഡ് ചെയര്‍മാനെയും സന്ദര്‍ശിച്ച് വിഷയത്തിന്മേല്‍ ശക്തമായ ഇടപെടല്‍ നടത്തിയെന്ന് അവകാശവാദമുയര്‍ത്തി മന്ത്രി ജി.ആര്‍. അനിലിനെ പ്രശംസിച്ച് ഇടയ്‌ക്ക് സാമൂഹ്യമാധ്യമങ്ങള്‍ ഒച്ചവച്ചിരുന്നു. ഇതെല്ലാം അവിടെ ഒതുങ്ങി.

പൊന്മുടിയുള്‍പ്പടെ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന എണ്ണമറ്റ ഹൈറേഞ്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഈ മേഖലയിലുണ്ട്. അരിപ്പയും ശാസ്താംനടയും അമ്മയമ്പലവും ഞാറനീലിയും ചെമ്പിക്കുന്നുമടക്കം വികസന വെട്ടം കടന്നു ചെല്ലാത്ത ആദിവാസി പരമ്പരാഗത വംശീയ ചികിത്സാ കേന്ദ്രങ്ങളും ഈ മേഖലയില്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്.
രാജഭരണകാലത്ത് പണിത റോഡുകളുടെ നവീകരണവും പുനരുദ്ധാരണവും മാത്രമാണ് പൊതു ഗതാഗത രംഗത്ത് കാലാകാലങ്ങളായി നടന്നു വരുന്നത്. ക്രമാധീതമായ വാഹനപ്പെരുപ്പവും അനിയന്ത്രിതമായ ഗതാഗതക്കുരുക്കും റോഡ് ഗതാഗതം പരിമിതമാക്കിയിട്ട് വര്‍ഷങ്ങളായി. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം കൂടി യാഥാര്‍ത്ഥ്യമായതോടെ സംസ്ഥാനങ്ങളുമായുള്ള ചരക്കു നീക്കത്തിന് റോഡുഗതാഗതം അപര്യാപ്തമായിരിക്കുന്നു. ചരക്കു നീക്കത്തിനൊപ്പം ജനങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്താന്‍ ചെങ്കോട്ട-തിരുവനന്തപുരം റെയില്‍പ്പാത നിര്‍മ്മാണം ഉപകരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പുനലൂര്‍-തെന്മല പാത നിര്‍മ്മാണ ഘട്ടത്തില്‍ നിര്‍ദ്ദിഷ്ട തിരുവനന്തപുരം മലയോര പാത സജീവ പരിഗണനയില്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് റെയില്‍പ്പാളം നിര്‍മ്മിതിക്ക് അനുയോജ്യമായ കമ്പകം ഇനത്തില്‍പ്പെട്ട മരങ്ങള്‍ അമ്മയമ്പലം ചതുപ്പ് പ്രദേശങ്ങളില്‍ പരക്കെ പ്ലാന്റ് ചെയ്തിരുന്നത് ഇപ്പോള്‍ കമ്പകക്കാടായി പടര്‍ന്നു കിടപ്പാണ്. പാത നിര്‍മ്മിക്കാന്‍ ഈ മരങ്ങള്‍ ഉപയോഗിക്കാമെന്നും വിലയിരുത്തലുണ്ട്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി നെടുമങ്ങാട്ട് നിരവധി സംവാദങ്ങളും സെമിനാറുകളും നടന്നിരുന്നു.

തമിഴ് നാടുമായി പ്രധാന ചരക്കുഗതാഗതം നടന്നു പോരുന്ന ചെങ്കോട്ട-തിരുവനന്തപുരം അന്തര്‍ സംസ്ഥാന പാതയില്‍ അപകടം ഒഴിഞ്ഞ ദിവസമില്ലെന്നതാണ് വാസ്തവം. റോഡിന്റെ ദുര്‍ഘടാവസ്ഥയ്‌ക്ക് പരിഹാരം കാണാന്‍ തലസ്ഥാന നഗരിയുടെ പ്രവേശന കവാടമായ വഴയില മുതല്‍ നെടുമങ്ങാട് പഴകുറ്റി ജങ്ഷന്‍ വരെ നാലു വരിപ്പാത പൂര്‍ത്തിയാകുന്നതോടെ മലയോരത്തെ റോഡുകളില്‍ വാഹനപ്പെരുപ്പം ഇരട്ടിയാവും. ഓരോ ബഡ്ജറ്റിലും മലയോര റെയില്‍പ്പാതയ്‌ക്കായി ഏറെ പ്രതീക്ഷയോടെ പരതുമ്പോഴും ജനങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം. എല്ലാ തടസ്സങ്ങളും നീക്കി ചെങ്കോട്ട-പാലോട്-നെടുമങ്ങാട് റെയില്‍പ്പാതയിലൂടെ തീവണ്ടി കൂകിപ്പാഞ്ഞെത്തുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത.

 

Tags: Nedumangad TalukOff the Railway MapRailway ConnectivityRailway ExpansionInfrastructural GapLack of Rail Access
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.