പാലക്കാട്: യുവതിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ലൈംഗികാതിക്രമത്തിനിടെയുണ്ടായ പരിക്കാണ് മരണ കാരണം.Liquor, Main
. അതിക്രമത്തിനിടെ ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി പ്രകാരം തുടര്‍ നടപടികള്‍ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പാലക്കാട് വണ്ടിത്താവളം സ്വദേശി സുബയ്യനെ ടൗണ്‍ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞ രാത്രി 8.30 ഓടെയാണ് മീനാക്ഷിപുരം സ്വദേശി യുവാവ് യുവതിയെ മരിച്ച നിലയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തെരുവില്‍ അലഞ്ഞ് തിരിയുന്ന 40 കാരിയായ നാടോടി സ്ത്രീയാണ് മരിച്ചത്.
സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്തെ ഒഴിഞ്ഞ പറമ്പില്‍ വീണുകിടക്കുകയായിരുന്നു യുവതിയെന്ന് യുവാവ് മൊഴി നല്‍കി. എന്നാല്‍ യുവാവ് അമിതമായി മദ്യപിച്ചിരുന്നതിനാല്‍ മൊഴിയില്‍ വ്യക്തതയില്ലെന്നാണ് ഇന്നലെ പൊലീസ് പറഞ്ഞത്.
















