ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ യുവാവിന് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശി റിയാസിനാണ് വെട്ടേറ്റത്.ഇയാളുടെ ശരീരത്തില്‍ നിരവധി വെട്ടുകളേറ്റു.
യുവാവിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
















