കാസര്‍കോട്: കാസര്‍കോട് പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമി (ഐടെപ്)ന്റെയും നാല് വര്‍ഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളുടെയും രജിസ്ട്രേഷന്‍ ആഗസ്ത് മൂന്ന് വരെ നീട്ടി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റില്‍ (എന്‍സിഇടി) പങ്കെടുത്തവര്‍ക്ക് ഐടെപിനും എന്‍ടിഎയുടെ പൊതുപ്രവേശന പരീക്ഷയില്‍ (സിയുഇടി-യുജി) പങ്കെടുത്തവര്‍ക്ക് ബിരുദ പ്രോഗ്രാമുകള്‍ക്കും സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം.
ബിഎസ്സി ബിഎഡ് (ഫിസിക്‌സ്), ബിഎസ്സി ബിഎഡ് (സുവോളജി), ബിഎ ബിഎഡ് (ഇംഗ്ലീഷ്), ബിഎ ബിഎഡ് (എക്കണോമിക്‌സ്), ബികോം ബിഎഡ് എന്നീ ഐടെപ് പ്രോഗ്രാമുകളും ബിഎസ്സി (ഓണേഴ്സ്) ബയോളജി, ബി കോം (ഓണേഴ്‌സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്, ബിസിഎ (ഓണേഴ്സ്), ബിഎ (ഓണേഴ്‌സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ ബിരുദ പ്രോഗ്രാമുകളുമാണ് സര്‍വകലാശാലയിലുള്ളത്. ആഗസ്ത് ആറിന് പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ആഗസ്ത് ഏഴിന് [email protected] എന്ന ഇ മെയിലില്‍ പരാതികള്‍ അറിയിക്കാം. ആദ്യഘട്ട പ്രവേശനം ആഗസ്ത് എട്ട് മുതല്‍ 11 വരെയും രണ്ടാം ഘട്ടം ആഗസ്ത് 12 മുതല്‍ 15 വരെയും മൂന്നാം ഘട്ടം ആഗസ്ത് 18 മുതല്‍ 20 വരെയും നടക്കും. ആഗസ്ത് 21 മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ്പ്ലൈന്‍: 0467 2309460/2309467
















