കൊച്ചി: കേരളത്തിലെ ക്രിസ്ത്യാനികളെയും ഹിന്ദുക്കളേയും തമ്മിലടിപ്പിക്കാനാണ് ശ്രമമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കന്യാസ്ത്രീകള്‍ സ്വയംഭരിത സന്യാസ സമൂഹത്തിന്റെ ഭാഗമാണ്. അസീസി സിസ്‌റ്റേഴ്‌സ് ഓഫ് ലേഡി ഇമ്മാക്കുലേറ്റ് ആണിത്. ചേര്‍ത്തലയിലാണ് അവരുടെ കേന്ദ്രം. ഈ സംഭവം തുടങ്ങിയ അന്നു മുതല്‍ അവരുമായി ബന്ധപ്പെടുന്നുണ്ട്. അവര്‍ തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കാന്‍ ഇരുന്നതാണ്. പക്ഷെ മറ്റാരോ പറഞ്ഞതു പ്രകാരം അത് മാറ്റിവച്ചു. വളരെ അകലെ നിന്ന് പോലീസ്, കുട്ടികളുടെ രക്ഷിതാക്കളെ അവിടെ എത്തിച്ചിരുന്നു. ഇവര്‍ക്ക് ജാമ്യം നല്‍കണമെങ്കില്‍ അവരെ അവിടെ എത്തിക്കണമായിരുന്നു, അതിനുവേണ്ടി ഞായറാഴ്ച തന്നെ അവരെ പോലീസ് അവിടെ എത്തിച്ചു. തിങ്കളാഴ്ച യും അവര്‍ അവിടെ ഉണ്ടായിരുന്നു. ജാമ്യാപേക്ഷ ഇന്നലെ നല്‍കിയില്ല. ചൊവ്വയും അതിനുള്ള ലക്ഷണം കാണാത്ത സാഹചര്യത്തില്‍ പോലീസ് അവരെ തിരിച്ചുകൊണ്ടുപോകുന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ പിന്നെ മടങ്ങിവന്നു. ഇപ്പോള്‍ അവിടെ അവ്യക്തതയാണ്. കോണ്‍ഗ്രിഗേഷന്റെ അനുമതിയില്ലതെ ആരോ ജാമ്യാപേക്ഷ നല്‍കുകയും അതില്‍ തീരുമാനം വരികയും ചെയ്തു. ഇവരല്ല ജാമ്യാപേക്ഷ നല്‍കിയത്. അവിടെ ഉത്തരവാദിത്തപ്പെട്ടവര്‍ ആരുമില്ലായിരുന്നു. അവിടെ കോണ്‍ഗ്രസുകാര്‍ എത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ടവര്‍ ഒരു ശ്രദ്ധയും നല്‍കുന്നില്ല.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി അവിടെയുണ്ട്. അദ്ദേഹം എല്ലാവരുമായും ബന്ധപ്പെടുന്നുണ്ട്. ഉത്തരവാദപ്പെട്ടവരും ചാനലുകളില്‍ ചര്‍ച്ചയ്‌ക്ക് വന്നവരും ആരും അവിടെയില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ ജോലി കോണ്‍ഗ്രസുകാരെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍, ജാമ്യം എങ്ങനെ ലഭിക്കും. അവര്‍ രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. സിസ്റ്റര്‍മാരെ ആശയക്കുഴപ്പത്തിലാക്കുകയാണ്. രാഷ്‌ട്രീയക്കാര്‍ക്കു വിട്ടുകൊടുക്കാന്‍ ആണെങ്കില്‍ ഇവര്‍ എന്തിനാ. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയെന്ന നിലയ്‌ക്ക് എനിക്ക് ഒരു പക്ഷം പിടിക്കാന്‍ ആവില്ല.
പക്ഷെ ക്രിസ്തുവിന്റെ പേരില്‍ പറയുകയാണ്, ജനങ്ങളെ വഞ്ചിക്കരുത്. രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളെ തമ്മിലടിപ്പിക്കരുത്. ഒരു സംസ്ഥാനത്തെ ജനങ്ങളെ മുഴുവന്‍ ആക്ഷേപിച്ച്, അവിടെയുള്ള മലയാളികള്‍ക്ക് കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നു. കേരളത്തില്‍ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ച് മുതലെടുപ്പിനുള്ള ശ്രമം നടക്കുകയാണ്. അതില്‍ രാഷ്‌ട്രീയ പ്രതിയോഗികള്‍ മാത്രമല്ല, ഉത്തരവാദപ്പെട്ടവര്‍ ഉത്തരവാദപ്പെട്ട പണി ചെയ്യണം. ജാമ്യാപേക്ഷ എപ്പോള്‍ നല്‍കണമെന്ന് തീരുമാനിക്കേണ്ടത് സിസ്‌റ്റേഴ്‌സ് മാത്രമാണ്. സിസ്‌റ്റേഴ്‌സിന് ചിന്താക്കുഴപ്പമുണ്ടാക്കിയവര്‍ വേഗം എത്തി പ്രശ്‌നം പരിഹരിക്കണം. ഈ ഉത്തരവാദപ്പെട്ടവര്‍ ബിജെപിയോട് വിളിച്ചുപറയുന്നു അവിടെ മറ്റു ചില രാഷ്‌ട്രീയക്കാര്‍ വന്നു കുഴപ്പമുണ്ടാക്കുന്നുവെന്ന്. ഉത്തരവാദപ്പെട്ടവര്‍ ആരെന്ന് പറയുന്നില്ല. അദ്ദേഹം പറഞ്ഞു.
















