തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ വി.എസ്.അച്യുതാനന്ദനെ അധിക്ഷേപിച്ച അധ്യാപകന് സസ്പെന്‍ഷന്‍. ആറ്റിങ്ങല്‍ ഗവ.ബോയ്സ് എച്ച്എസ്എസിലെ അധ്യാപകന്‍ വി.അനൂപിനെയാണ് സസ്പെന്‍ഡ് ചെയ്തത്
പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് നടപടി സ്വീകരിച്ചത്. അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതികള്‍ ലഭിച്ചിരുന്നു.
വി എസ് അച്യുതാനന്ദനെ അപകീര്‍ത്തി പെടുത്തുന്ന വിധത്തിലാണ് അധ്യാപകന്‍ കുറിപ്പിട്ടത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.















