തിരുവനന്തപുരം: ആറ്റിങ്ങലില്‍ ആംബുലന്‍സ് ഇടിച്ച് 55 കാരന്‍ മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി വിജയനാണ് മരിച്ചത്.
മൂന്നുമുക്ക് ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കവേയാണ് അപകടം. കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകവേയായിരുന്നു ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്.
ആംബുലന്‍സും ഡ്രൈവറെയും ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രോഗിയെ മറ്റൊരു ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.
















