മലപ്പുറം : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചങ്ങലക്കിടണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍.മുസ്ലീം സമുദായത്തെ എന്ത് മോശമായാണ് വെളളാപ്പളളി പറയുന്നത്.ആറ് മാസം കൊണ്ട് എന്ത് മാറ്റമാണ് വെള്ളാപ്പള്ളിക്ക് ഉണ്ടായത്. വികൃതമായി വര്‍ഗീയത പറയുന്നു. വെള്ളാപ്പള്ളി വര്‍ഗീയl തുടങ്ങിയത് നിലമ്പൂരില്‍ നിന്നെന്നും അന്‍വര്‍ ആരോപിച്ചു.
വെള്ളാപ്പള്ളിക്ക് പിണറായി കയ്യടിക്കുന്നു.വെള്ളാപ്പള്ളി പ്രതിപക്ഷ നേതാവിനെ പറഞ്ഞത് പരമ പന്നന്‍ എന്നാണ് .അങ്ങനെ പറഞ്ഞത് ശരിയല്ല എന്ന് പറയാന്‍ നേതാക്കള്‍ക്ക് ധൈര്യം ഉണ്ടോ? കെപിസിസി അധ്യക്ഷന്‍ മിണ്ടിയോ?പ്രതിപക്ഷ നേതാവ് സ്വയം പ്രതിരോധിക്കുകയാണ്.പരമ പന്നന്‍ ,പെറ്റ് കൂട്ടുന്നു എന്ന വാക്കുകള്‍ വെള്ളാപ്പള്ളി പിന്‍വലിക്കണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു.
ജനങ്ങളുമായി സംവദിക്കാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുമെന്ന് പി.വി അന്‍വര്‍ പറഞ്ഞു.കേരള നെക്‌സസ് എന്നാണ് ചാനലിന്റെ പേര്.
















