ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് മനുഷ്യ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആള്‍ താമസമില്ലാത്ത വീടിന് സമീപമാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. സെബാസ്റ്റ്യന്‍ എന്ന ആളുടെ ഉടമസ്ഥതയിലുളള സ്ഥലത്താണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി വീട്ടമ്മയെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
ഏറ്റുമാനൂരില്‍ നിന്ന് കാണാതായ വീട്ടമ്മ പള്ളിപ്പുറത്ത് എത്തിയിരുന്നു.ഈ കേസില്‍ സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കുഴിച്ച് പരിശോധന നടത്തിയപ്പോഴാണ് ശരീരഭാഗങ്ങള്‍ കണ്ടത്.
















