തിരുവനന്തപുരം: കാട്ടാക്കടയില്‍ മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്നും കൂറ്റന്‍ പരസ്യ ബോര്‍ഡ് നിലത്തേക്ക് പതിച്ചു. തലനാരിഴയ്‌ക്കാണ് വഴിയാത്രക്കാര്‍ ഉള്‍പ്പെടെ രക്ഷപ്പെട്ടത്.
കാട്ടാക്കട നെയ്യാര്‍ ഡാം റോഡില്‍ എസ്ബിഐക്ക് മുകളില്‍ വെച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡ് ആണ് നിലത്തേക്ക് വീണത്. ബോര്‍ഡ് വീണത് ആള്‍ക്കാരില്‍ ആശങ്ക പരത്തി.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ബോര്‍ഡ് നീക്കം ചെയ്തു. വലിയൊരു അപകടത്തില്‍ നിന്നാണ് ജനങ്ങള്‍ രക്ഷപ്പെട്ടത്.
















