തിരുവനന്തപുരം: വീടിനുമുന്നില്‍ വയോധിക വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍.ആറ്റിങ്ങല്‍ പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി( 87) ആണ് മരിച്ചത്.
വൈദ്യുതി പോസ്റ്റില്‍നിന്നും വീട്ടിലേക്ക് കണക്ഷന്‍ കൊടുത്തിരുന്ന ലൈനില്‍നിന്നാണ് വൈദ്യുതാഘാതമേറ്റതെന്നാണ് വിവരം. ശനിയാഴ്ച വൈകുന്നേരം ലീലാമണി സമീപത്തെ വീട്ടിലെത്തി വൈദ്യുതിയില്ലെന്ന് പറഞ്ഞിരുന്നു.
രാവിലെ ഇലക്ട്രിഷ്യന്‍ ലീലാമണിയുടെ വീട്ടിലെത്തിയപ്പോഴാണ് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്.ആറ്റിങ്ങല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















