കാസര്‍ഗോഡ് : വിവാഹ വാഗ്ദാനം നല്‍കി 15 കാരിയെ പീഡിപ്പിച്ച വ്ളോഗര്‍ അറസ്റ്റില്‍. കാസര്‍ഗോഡ് ചിലമ്പാടി കൊടിയാമ സ്വദേശി മുഹമ്മദ് സാലിയെ കൊയിലാണ്ടി പൊലീസ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു.
സാലി കഴിഞ്ഞ ഏഴ് ര്‍ഷമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാണ്. യൂട്യൂബില്‍ ഷാലു കിംഗ് മീഡിയ, ഷാലു കിംഗ് വ്ളോഗ്സ്, ഷാലു കിംഗ് ഫാമിലി, എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്.പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്.
2016ല്‍ ആദ്യ വിവാഹം കഴിച്ചതില്‍ മൂന്നു കുട്ടികളുണ്ട്. ആദ്യ ഭാര്യയുമായി പിണങ്ങി കഴിയവെയാണ്
15കാരിയെ പരിചയപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാം, സ്നാപ്ചാറ്റ് വഴി പരിചയം പ്രണയമായി. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിദേശത്ത് വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നു.
കൊയിലാണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തു നിന്നും മംഗലാപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കൊയിലാണ്ടി പൊലീസിന് വിവരം ലഭിക്കുകയും വിമാനത്താവളത്തില്‍ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
















