തിരുവനന്തപുരം: നെടുമങ്ങാട് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ട്രാവലര്‍ വാന്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്.11 കുട്ടികളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സാരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
നെടുമങ്ങാട് നിന്നും ഉണ്ടപ്പാറയിലേക്ക് പോകുകയായിരുന്നു ബസ്. ഉണ്ടപ്പാറ ഭാഗത്ത് നിന്നും വരികയായിരുന്നു വാന്‍.താന്നിമൂടിനും പറയന്‍കാവിനും ഇടയ്‌ക്കുള്ള വളവില്‍ വച്ചാണ് കൂട്ടിയിടിച്ചത്.
വെളളിയാഴ്ച വൈകുന്നേരം അഞ്ചേകാലോടെയായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി ബസ് വളവില്‍ നിയന്ത്രണംവിട്ട് സ്‌കൂള്‍ വാനിലേക്ക് ഇടിച്ചു കയറിയെന്നാണ് കേസ്. നാട്ടുകാരും നെടുമങ്ങാട് പൊലീസുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
















