കോട്ടയം:വാഗമണില്‍ വിനോദസഞ്ചാരി കൊക്കയില്‍ വീണ് മരിച്ചു. എറണാകുളം സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്.
വാഗമണ്‍ ചാത്തന്‍പാറയില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം.ചാത്തന്‍പാറയില്‍ ഇറങ്ങവെ കാലുതെറ്റി കൊക്കയില്‍ വീഴുകയായിരുന്നു.രാത്രി അഗ്നിരക്ഷാ സേന തെരച്ചില്‍ നടത്തിയെങ്കിലും കനത്ത മഴ പ്രതിസന്ധി സൃഷ്ടിച്ചു.
വെളളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം വാഗമണ്ണില്‍ എത്തിയതായിരുന്നു തോബിയാസ്.
















