ന്യൂദല്‍ഹി: 2024 25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്‌റെ മൊത്തം കടബാധ്യത 471091 കോടി രൂപയാണെന്ന് കേന്ദ്ര ധന മന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ അറിയിച്ചു. 2026 മാര്‍ച്ച് 31ന് ഇത് 481997 കോടി രൂപയായി വര്‍ദ്ധിക്കും. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനുള്ള മറുപടിയിലാണ് കേന്ദ്രധനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ കടം വാങ്ങാന്‍ അനുവദിക്കുന്നതില്ലെന്ന സംസ്ഥാനസര്‍ക്കാരിന്‌റെ പരാതിയെക്കറിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള നിബന്ധനകള്‍ തന്നെയാണ് കേരളത്തിലും ബാധകമായിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. 2015 2016 ല്‍ 1.6 ലക്ഷംകോടിയായിരുന്ന കടബാധ്യതയാണ് ഇപ്പോള്‍ 4.7 ലക്ഷം കോടിയായി വര്‍ദ്ധിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
















