ബിജ്‌നോർ ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് . ബിജ്‌നോറിലാണ് സംഭവം . ഇറിക്ഷാ ഡ്രൈവറായ അരുണിനെയാണ് പൊലീസ് വെടിവച്ച് വീഴ്‌ത്തിയത്.
മെയ് 28 ന് കോച്ചിംഗ് ക്ലാസിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടിയെ 30 കാരനായ അരുൺ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ബിഎൻഎസ് ആക്ട്, പോക്സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരം മണ്ഡാവലി പോലീസ് സ്റ്റേഷനിൽ അരുണിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാൾ ഒളിവിലായിരുന്നു. തിങ്കളാഴ്ച രാത്രി, ഭാഗുവാലയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ പോലീസ് ഇയാളെ വളഞ്ഞു. ഇതിനിടെ പ്രതി പോലീസിന് നേരെ വെടിയുതിർത്തു. തുടർന്ന് പൊലീസ് ഇയാളെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു .പ്രതിയെ അറസ്റ്റ് ചെയ്ത് ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സഞ്ജീവ് വാജ്‌പേയി പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ, കഴിഞ്ഞ എട്ട് വർഷമായി, കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾക്കുമെതിരെ യുപി പോലീസ് തുടർച്ചയായി നടപടി സ്വീകരിച്ചുവരികയാണ്. 2017 മുതൽ സംസ്ഥാനത്ത് 30,000-ത്തിലധികം കുറ്റവാളികളെ യുപി പോലീസ് എൻ കൗണ്ടർ വഴി പിടികൂടിയിട്ടുണ്ട് .9,000-ത്തിലധികം കുറ്റവാളികൾക്ക് കാലിൽ ഏറ്റുമുട്ടലിൽ വെടിയേറ്റു. 238 കുറ്റവാളികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
















