Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ജ്ഞാാനസഭ 27 ന്; ശങ്കരരഭൂമിയിലെ ശംഖനാദം

എ. വിനോദ് by എ. വിനോദ്
Jul 25, 2025, 10:59 am IST
in Main Article

സാമൂഹ്യപരിവര്‍ത്തനത്തെക്കുറിച്ച് ചിന്തിക്കാന്‍ പണ്ഡിതന്മാര്‍ ഒരുമിച്ച് ചേരുന്നത് ഭാരതത്തിന്റെ പാരമ്പര്യമാണ്. നൈമിഷാരണ്യത്തിലെ ചിന്തന്‍സഭ ഏറെ പ്രസിദ്ധമാണ്. ഈ പൈതൃകം ഭാരതത്തിന്റെ വ്യത്യസ്ത പരിവര്‍ത്തന കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. യവന അധിനിവേശ സമയത്ത് ചാണക്യന്റെ ശ്രമഫലമായി മധ്യകാല വൈദേശിക ആക്രമണകാലത്ത് ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍ മഹാപു
രുഷന്മാരുടെ നേതൃത്വത്തിലും നാടിന്റെ ഭാവിയെക്കുറിച്ചും അതിനുള്ള മാര്‍ഗത്തെക്കുറിച്ചും ചിന്തിച്ചിട്ടുണ്ട്. ഇതിന്റെ എല്ലാം പ്രത്യേകത ആദ്ധ്യാത്മിക പുരുഷന്‍മാരോ ഗുരുശ്രേഷ്ഠന്മാരോ ആണ് ഇത്തരം സഭകള്‍ക്ക് നേതൃത്വം നല്കിയത് എന്നതാണ്.

ഭാരതം എല്ലാ രംഗത്തും ലോകത്തിന് മാതൃകയാകാനുള്ള തയാറെടുപ്പിലാണ്. കേന്ദ്രസര്‍ക്കാര്‍ അവരുടെ വീക്ഷണ പദ്ധതി പ്രഖ്യാപിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തികരംഗത്തും ശാസ്ത്രസാങ്കേതിക രംഗത്തും ഭക്ഷ്യ, മരുന്നുത്പാദന രംഗത്തും എല്ലാമിന്ന് ഈ കുതിപ്പ് കാണാന്‍ സാധിക്കും. അത് പൂര്‍ണതയിലെത്തണമെങ്കില്‍ എല്ലാ രംഗത്തും ഭാരതത്തെ നായിക്കാന്‍ സാധിക്കുന്ന മനുഷ്യ വിഭവത്തെ സൃഷ്ടിക്കാന്‍ കഴിയണം. ആ പ്രക്രിയയാണ് വിദ്യാഭ്യാസം.

ഈവിദ്യാഭ്യാസപരിവര്‍ത്തനം ഏതെങ്കിലും സര്‍ക്കാരോ സംഘടനയോ മാത്രം ചെയ്യേണ്ടതല്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൂട്ടായ പരിശ്രമം ഇതിനാവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് 27 ന് ജ്ഞാനസഭ എന്ന വിദ്യാഭ്യാസ സമ്മേളനത്തിന് ശങ്കരന്റെ ഭൂമിയായ കേരളം വേദിയാകുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ദേശീയ വിദ്യാഭ്യാസം പ്രഖ്യാപിച്ചതിനുശേഷം വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് വിലയിരുത്താനും അടുത്ത അഞ്ചു വര്‍ഷത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ദേശീയതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ആദിശങ്കരനിലയത്തില്‍ നടക്കുന്ന ത്രിതല ചിന്തന്‍ ബൈഠക്കില്‍ ഒത്തുചേരും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തില്‍ ആദിശങ്കരാചാര്യരുടെ മണ്ണില്‍ നടക്കുന്ന ചിന്തന്‍ ബൈഠക്കിനെ ശ്രദ്ധേയമായ ചരിത്രമാക്കുകയാണ്. ശങ്കരാചാര്യ സ്വാമികളുടെ ജീവിതവും സന്ദേശവും ഉള്‍ക്കൊണ്ടാണ് ഓരോ പ്രവര്‍ത്തകരും ഇവിടെ വരുന്നത്. ആ പ്രേരണയാലാണ് ഈ ചിന്തന്‍ ബൈഠക് ആദിശങ്കര നിലയത്തില്‍ നടത്തുന്നതും. ഭാരതത്തിന്റെ പുനസ്ഥാപനത്തെക്കുറിച്ച് ചിന്തിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അന്ന് ഭാരതം നേരിട്ട വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഭാരതത്തിന്റെ ഏകാത്മകതയും അഖണ്ഡതയും ആദര്‍ശ ദൃഢതയും സ്ഥാപിച്ചുകൊടുത്ത രീതി ആധുനിക കാലഘട്ടത്തിലും ഏവര്‍ക്കും പ്രചോദനമാകണം.

ഈ ചിന്തയില്‍ കേരളത്തിലും ഭാരതത്തിലും നടപ്പാക്കുന്നതിന് വേണ്ട കാര്യങ്ങളെക്കുറിച്ച് ഇടപ്പള്ളി അമൃത മെഡിക്കല്‍ കോളജില്‍ 27,28 തീയതികളില്‍ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ശക്തിയും വിജ്ഞാനരംഗത്തെ പാരമ്പര്യവും കേരളത്തിന്റെ വിദ്യാഭ്യാസ രംഗവും വികസനരംഗവും അഭിമുഖീകരിക്കുന്ന വെല്ലുവിളിയും എങ്ങനെ പരിഹരിക്കാം എന്നതാണ് ചര്‍ച്ച. 28ന് ദേശീയതലത്തില്‍ ഭാരതീയ ചിന്തയുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്ത ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്റെ ആചാര്യന്മാരും സാമൂഹ്യസേവ എന്ന പേരില്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളും വിവിധ രംഗത്ത് നൂതന ആശയങ്ങള്‍ രൂപീകരിക്കും. സംസ്ഥാന കേന്ദ്ര സര്‍വകലാശാല മേധാവികള്‍, ശാസ്ത്രഗവേഷണ സാങ്കേതിക രംഗത്തുള്ള ഡയറക്ടര്‍മാര്‍ തുടങ്ങി മുന്നൂറോളം പ്രഗത്ഭര്‍ വിദ്യാഭ്യാസ പരിവര്‍ത്തനത്തെക്കുറിച്ച് പൊതു ചര്‍ച്ച നടത്തും. അടുത്ത അഞ്ചു വര്‍ഷത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ രൂപരേഖ പ്രഖ്യാപിക്കും. ജീവിത മൂല്യങ്ങള്‍, ഭാരതീയ ജ്ഞാന പൈതൃകം, പരിസ്ഥിതി സംരക്ഷണം, തൊഴില്‍ നിര്‍മാണം, ഭാരതീയ ഭാഷകളുടെ ശാക്തീകരണം തുടങ്ങി വിവിധ മേഖലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുമാണ് ചര്‍ച്ചകളില്‍ പ്രാമുഖ്യം ഉണ്ടാവുക. സര്‍സംഘചാലകിന്റെ മാര്‍ഗദര്‍ശനവും, കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ സാന്നിധ്യവും കേരളത്തിന്റെ രാഷ്‌ട്രീയ പരിതസ്ഥിതിയില്‍ നൂറുകണക്കിന് വൈസ്ചാന്‍സലര്‍മാരുടെ സമ്മേളനവും വിദ്യാഭ്യാസ രംഗത്ത് വരാന്‍ പോകുന്ന മാറ്റത്തിന്റെ ശുഭസൂചനകൂടിയാണ്

(ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍)

 

Tags: Adisankaracharya swamiShankarabhoomJnana Sabha
എ. വിനോദ്
എ. വിനോദ്
ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍. [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദി ശങ്കരാചാര്യരെയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Samskriti

മാതൃമാഹാത്മ്യത്തിന്റെ അഞ്ച് ശ്ലോകങ്ങള്‍

Kerala

ചിന്മയശങ്കരം രഥയാത്രയ്‌ക്ക് തുടക്കമായി; ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം ഭഗവദ്ഗീതയിലുണ്ട്: ബംഗാള്‍ ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.