തിരുവനന്തപുരം: കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍- 2022-2023, 2023-2024, 2024-2025 വര്‍ഷങ്ങളിലെ ജി വി രാജാ അവാര്‍ഡ്, സുരേഷ്ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു അവാര്‍ഡുകള്‍, മാധ്യമ അവാര്‍ഡുകള്‍, കോളേജ്/ സ്‌കൂള്‍/ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് അക്കാദമി വിഭാഗത്തില്‍ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച പുരുഷ, വനിത കായിക താരങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവയ്‌ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ കായികനേട്ടങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ബന്ധപ്പെട്ട ഹോസ്റ്റല്‍ അധികാരിയുടെ കൈയൊപ്പോടുകൂടി സമര്‍പ്പിക്കണം. അപേക്ഷകള്‍ ആഗസ്റ്റ് 10ന് മുമ്പായി സെക്രട്ടറി കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: www.sportscouncil.kerala.gov.in.
















